Widgets Magazine
21
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരട്ട ചക്രവാതച്ചുഴി.... സംസ്ഥാനത്ത് ശക്തമായ മഴ മൂന്നു ദിവസം കൂടി തുടരും....ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്... തൃശൂര്‍ ജില്ലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തീര്‍ത്തും അപ്രതീക്ഷിതമായതിനാല്‍ കനത്ത നിരീക്ഷണവും തുടര്‍നിരീക്ഷണവും ഉറപ്പാക്കാന്‍ തീരുമാനം


ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെയും വിദേശകാര്യ മന്ത്രി ഹുസ്സൈന്‍ അമീര്‍ അബ്ദുല്ലാഹിയാന്റെയും മരണത്തില്‍ ഇന്ത്യയില്‍ ദുഃഖാചരണം പ്രഖ്യാപിച്ചു... ഇന്ന്എല്ലാ ഔദ്യോഗിക ആഘോഷ പരിപാടികളും റദ്ദാക്കി , ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാനും തീരുമാനം


സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്‌ടിച്ച പെരുമ്പാവൂര്‍ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷ ശരിവച്ച ഹൈക്കോടതി വിധിയെ തള്ളിക്കൊണ്ട് അഡ്വ. ആളൂര്‍..സോഷ്യൽ മീഡിയയിൽ ആളൂരിന് പൂരപ്പാട്ട്..


ദിവസങ്ങൾക്ക് മുൻപാണ് 21 കൊല്ലം നീണ്ട ചര്‍ച്ചകള്‍ക്കും...പലവിധ പ്രതിസന്ധികള്‍ക്കുമൊടുവില്‍ ആദ്യമായി ഒരു വിദേശ തുറമുഖത്തിന്റെ നിയന്ത്രണമേറ്റെടുക്കാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവച്ചത്... അതിന് ശേഷം മരണവും... ഇന്ത്യ ഒപ്പുവെച്ചതിന് പിന്നിൽ ഇറാൻ പ്രസിഡന്റിന്റെ ഇടപെടലായിരുന്നു...


കനത്ത മഴയിൽ തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങുമ്പോഴും... നടപടിയില്ലാതെ നഗരസഭ. മഴക്കാല പൂർവ ശുചീകരണം അടക്കം പാളി...നഗരസഭ കൃത്യമായ ഇടപെടൽ നടത്തിയില്ലെങ്കിൽ... തുടരുന്ന മഴയിൽ നഗരം അപ്പാടെ വെള്ളത്തിൽ മുങ്ങും...

ഉന്നതരുടെ കിടപ്പറ പങ്കിടാൻ എത്തിയ പെണ്‍കെണി സംഘം കൊയ്തത് കോടികള്‍... രാജ്യത്തെ ഞെട്ടിച്ച വ്യഭിചാരക്കെണിയിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!! രണ്ടു സ്ത്രീകളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന നാല് അക്കൗണ്ടുകളിൽ നിലയ്ക്കാതെ ഒഴുകിയെത്തിയത് കോടികൾ; കണ്ണ് തള്ളി അന്വേഷണസംഘം

28 SEPTEMBER 2019 12:38 PM IST
മലയാളി വാര്‍ത്ത

രാജ്യത്തിലെ തന്നെ ഏറ്റവും വലിയ ഹണിട്രാപ്പാണ് മധ്യപ്രദേശില്‍ നടന്നിരിക്കുന്നത്. മധ്യപ്രദേശിൽ പിടിയിലായ ഹണിട്രാപപ്പ് സംഘത്തിൽ നിന്ന് അന്വേഷണസംഘം കണ്ടെത്തിയത് സംസ്ഥാനത്തെ പ്രമുഖരുടെ നാലായിരത്തോളം വീ‌ഡിയോദൃശ്യങ്ങളായിരുന്നു. ജൂനിയർ ഉദ്യോഗസ്ഥരും മുതിർന്ന രാഷ്ട്രീയ നേതാക്കളും വി.ഐ.പികളും വ്യവസായികൾക്കൊപ്പം കുട്ടികൾ ഉൾപ്പെടെയാണ് ഹണിട്രാപ്പിൽ കുടുങ്ങിയിരിക്കുന്നത്. അതേസമയം സംഭവത്തിന് പിന്നില്‍ വമ്പന്‍ പണമിടപാടുകളും നടന്നിട്ടുണ്ടെന്ന് ബാങ്ക് അക്കൗണ്ട് പരിശോധനയില്‍ വ്യക്തമായെന്നു പൊലീസ്. നിരവധി ഉന്നത ഉദ്യോഗസ്ഥരും എട്ടു മുന്‍ മന്ത്രിമാരും ആയിരത്തോളം സെക്‌സ് ചാറ്റുകളുടെ ക്ലിപ്പുകളും നിരവധി അശ്ലീല വിഡിയോകളും ഉള്‍പ്പെട്ട പെണ്‍കെണി വിവാദത്തിലാണ് വമ്പന്‍ പണമിടപാടുകളും പുറത്തുവരുന്നത്. രണ്ടു സ്ത്രീകളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന നാല് അക്കൗണ്ടുകളാണ് അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചത്. കോടിക്കണക്കിനു രൂപയുടെ ഇടപാടുകളാണ് ഈ അക്കൗണ്ടുകളിലൂടെ നടന്നിരിക്കുന്നതെന്നാണ് കണ്ടെത്തല്‍.

സ്ത്രീകള്‍ കിടപ്പറ പങ്കിടാന്‍ ക്ഷണിക്കുകയും ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ ചിത്രീകരിക്കുകയുമാണ് ആദ്യഘട്ടം. ഇവ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു മാഫിയ സംഘത്തിന്റെ പ്രധാന പ്രവര്‍ത്തനം. ഉന്നതതലസ്വാധീനം ഉപയോഗിച്ചാണു സ്ത്രീകള്‍ അടങ്ങുന്ന വന്‍ സംഘം പ്രമുഖരെ ട്രാപ്പില്‍ കുരുക്കിയതെന്നും പോലീസ് വ്യക്തമാക്കുന്നു. ഉന്നതരെ കുടുക്കാന്‍ പ്രധാനമായും സംഘം ഉപയോഗിച്ചത് കോളേജ് വിദ്യാര്‍ത്ഥിനികളെയാണെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറതത് വരുന്നത്. ഇതോടെ ജൂനിയര്‍ ഉദ്യോഗസ്ഥരും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും വി.ഐ.പികളും വ്യവസായികളും ഉള്‍പ്പെടെ 'പെണ്‍കെണി'യില്‍ (ഹണി ട്രാപ്പ്) കുടുങ്ങിയവരുടെ പട്ടിക ഓരോ ദിവസവും നീളുകയാണ്. അറസ്റ്റിലായ കോളേജ് വിദ്യാര്‍ഥിനി മോണിക്കാ യാദവിനെയും ശ്വേതയെയും ഒപ്പമിച്ചിരുത്തിയും പോലീസ് ചോദ്യംചെയ്തു.

സംസ്ഥാനത്തെ പ്രശസ്തമായ കോളേജില്‍ ചേരുന്നതിനായാണ് താന്‍ ശ്വേതയെ കണ്ടെതെന്നായിരുന്നു വിദ്യാര്‍ത്ഥിനിയുടെ മൊഴി. സര്‍ക്കാരിലെ ഉന്നതരുമായി ബന്ധമുണ്ടെന്ന് ശ്വേത പറഞ്ഞിരുന്നതായും മോണിക്ക വെളിപ്പെടുത്തി. ആദ്യം തന്നെ ശ്വേതയുടെ വാഗ്ദാനങ്ങള്‍ മോണിക്ക തള്ളിക്കളയുകയായിരുന്നു. പന്നീട് തട്ടിപ്പുസംഘത്തിലെ ആരതി ദയാല്‍ എന്ന സ്ത്രീ മോണിക്കയുടെ അച്ഛനെക്കണ്ട് പഠനച്ചെലവ് തന്റെ എന്‍ജിഒ ഏറ്റെടുക്കാമെന്ന്‌ വാഗ്ദാനംചെയ്യുകയായിരുന്നു. സാമ്ബത്തിക സ്ഥിതി വളരെ മോശമായ കുടുംബത്തിന് ഈ വാഗ്ദാനം തള്ളിക്കളയാനാകില്ല. തന്റെ മകളുടെ നല്ല ഭാവിക്ക് വേണ്ടി പിതാവ് മോണിക്കയെ ആരതിക്കൊപ്പം അയക്കുകയായിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാര്‍ എന്‍ജിനിയറായ ഹര്‍ഭജന്‍ സിങ്ങിന് വഴങ്ങാന്‍ ആരതി മോണിക്കയെ നിര്‍ബന്ധിച്ചു. അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ആരതി ഹര്‍ഭജനില്‍നിന്ന് മൂന്നുകോടിരൂപ ആവശ്യപ്പെടുകയും ചെയ്തു. . ഹര്‍ഭജന്‍ സംഘത്തിനെതിരേ പോലീസില്‍ പരാതിനല്‍കിയതോടെയാണ് വ്യഭിചാരക്കെണി സംഘത്തെക്കുറിച്ച്‌ വിവരം പുറത്തുവരുന്നത്. കോളേജ് വിദ്യാര്‍ത്ഥിനികള്‍ മാത്രമല്ല സംഘത്തിലുളളത്. ഇതിന് പുറമേ മുപ്പതോളം സ്ത്രീകളും ശ്വേതയുടെ സംഘത്തിലുണ്ടെന്ന് പോലീസ് പറയുന്നു.

ആർതി ദയാൽ (29), മോണിക്ക യാദവ് (18), ശ്വേത വിജയ് ജെയ്ൻ (38), ശ്വേതാ സ്വപ്നിയാൽ ജെയ്ൻ (48), ബർഖ സോണി (34), ഓം പ്രകാശ് കോറി (45) എന്നിവരാണ് ഇതുവരെ പിടിയിലായത്. ആർതി ദയാൽ, മോണിക്ക യാദവ്, ശ്വേത വിജയ് ജെയ്ൻ, ശ്വേത സ്വപ്നിയാൽ ജെയ്ൻ, ബർഖ സോണി എന്നിവർക്കു മധ്യപ്രദേശ് രാഷ്ട്രീയത്തിൽ ശക്തമായ സാന്നിധ്യമുണ്ടായിരുന്നെന്നാണു വിവരം. സെക്രട്ടേറിയറ്റിൽ സ്ഥിരംവന്നുപോകാറുണ്ടായിരുന്ന ഇവർക്കു മധ്യപ്രദേശ് രാഷ്ട്രീയത്തിലെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. എട്ടുമാസം മുമ്പ് ഭർത്താവിനെതിരെ സ്ത്രീധനപീഡനക്കേസ് നൽകി വീടു വിട്ടിറങ്ങിയ ആർതി ദയാലാണു ശ്വേതയുമായി ചേർന്ന് ഇങ്ങനെയൊരു സാധ്യത തിരിച്ചറിയുന്നതും പ്രയോജനപ്പെടുത്തി പണമുണ്ടാക്കുന്നതും.

ഭോപാലിലെ ഐഎഎസ് ഓഫിസറുമായുള്ള അടുപ്പം പെൺമാഫിയ സംഘത്തിനു വേരോട്ടമുണ്ടാക്കി. സർക്കാരിന്റെ നിരവധി സ്കീമുകളും ഫണ്ടുകളും ആർതി ദയാലിന്റെ എൻജിഒയ്ക്കായി തരപ്പെടുത്തിയിരുന്നത് ഈ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. 2013, 2018 വർഷങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ മുഖ്യപ്രചാരകയായിരുന്നു ശ്വേത വിജയ് ജെയ്ൻ എന്നു ദൃശ്യങ്ങൾ സഹിതം മധ്യപ്രദേശ് കോൺഗ്രസ് വൈസ് പ്രസിഡന്റ് അരുണോദോയ് ചൗബ ആരോപിച്ചു. ബിജെപിയുടെ യുവജനവിഭാഗമായ യുവമോർച്ചയുമായി ശ്വേതയ്ക്കു ബന്ധമുണ്ടെന്നു കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങും ആരോപിച്ചു.

ജിത്തു ജിറാട്ടി യുവമോർച്ചയുടെ സംസ്ഥാന അധ്യക്ഷയായിരിക്കുമ്പോൾ ശ്വേത ജെയ്ൻ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്നുവെന്ന ദിഗ് വിജയ് സിങ്ങിന്റെ ആരോപണം ജിത്തു ജിറാട്ടി തള്ളി. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ ശ്വേത ഇരിക്കുന്ന ചിത്രം കോൺഗ്രസ് പുറത്തുവിട്ടത് ബിജെപിക്കു ക്ഷീണമായി. സാഗർ സ്വദേശിയായ ശ്വേതയ്ക്കു മീനൽ റസിഡൻസിയിൽ ബംഗ്ലാവ് വാങ്ങി നൽകിയത് മുൻ മുഖ്യമന്ത്രിയായിരുന്നു. ബുന്ദേൽഖണ്ഡ്, മാൽവ, നിമാർ എന്നിവിടങ്ങളിൽ നിന്നുള്ള ചില മന്ത്രിമാരോടും ശ്വേതയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സംഘത്തിലെ രണ്ടാം നേതാവായ ശ്വേത സ്വപ്നിയാൽ ജെയ്നിന്റെ ബന്ധം ബിജെപി എംഎൽഎയും മുൻ മന്ത്രിയുമായ ബിജേന്ദ്ര പ്രതാപ് സിങ്ങുമായിട്ടായിരുന്നു. സിങ്ങിന്റെ ബംഗ്ലാവിലായിരുന്നു ശ്വേതയുടെ താമസം. 35,000 രൂപ വാടക കൊടുത്താണ് അവിടെ കഴിഞ്ഞിരുന്നതെന്നാണു വാർത്തകൾ. ബ്രോക്കർ മുഖേനയാണു വീട് വാടകയ്ക്ക് നൽകിയതെന്നും ഇവർ ഇതേ കോളനിയിലെ മറ്റൊരു വീട്ടിൽ കുറച്ചുനാൾ താമസിച്ചിരുന്നതിനാൽ കൂടുതൽ അന്വേഷണങ്ങൾ നടത്തിയില്ലെന്നുമാണു ബിജേന്ദ്ര പ്രതാപ് സിങ് പറയുന്നത്. ബിജെപി എംഎൽഎ ദിലീപ് സിങ്ങ് പരിഹാറിന്റെ വിട്ടിലാണു മുൻപ് ഇവർ താമസിച്ചിരുന്നതെന്നും റിപ്പോർട്ടുണ്ട്. നിമാറിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകയാണ് ബർഖ സോണി. കോൺഗ്രസിന്റെ സംസ്ഥാന ഐടി സെൽ അംഗമായ ഇവരുടെ ഭർത്താവിനെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. രാജ്ഗഡ്‌ സ്വദേശിയായ മോണിക്ക യാദവ് ബിരുദ വിദ്യാർഥിനിയാണ്. സമൂഹത്തിലെ ഉന്നതരും സ്വാധീനമുള്ളവരും ഇവരുടെ ഇടനിലക്കാരായി പ്രവർത്തിച്ചിരുന്നുവെന്ന വിവരം അന്വേഷണ ഉദ്യോഗസ്ഥരെ കണ്ടെത്തി. കൂടുതൽ ഇരകൾ പരാതിയുമായി വരുംദിവസങ്ങളിൽ പ്രത്യക്ഷപ്പെടുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

സംഘത്തിലെ അഞ്ച് യുവതികളും ഒരു പുരുഷനും ഇൻഡോറിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായതോടെയാണ് ‘പെൺകെണി’യെ കുറിച്ചുള്ള വിവരങ്ങൾ പുറം‌ലോകം അറിയുന്നത്. നാലായിരത്തോളം വീഡിയോ ദൃശ്യങ്ങളാണ് ഇവരുടെ പക്കൽ നിന്നും കണ്ടെത്തിയത്. പ്രമുഖരുടെ നഗ്നദൃശ്യങ്ങൾ, ലൈംഗികചുവയുള്ള ഫോൺ സംഭാഷണം, ചാറ്റുകൾ എന്നിവ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ബോളിവുഡിലെ രണ്ടാംനിര നായികമാരെ ഉപയോഗിച്ചാണ് കെണിയൊരുക്കിയത്. മൂന്നു കോടി രൂപ പ്രതിഫലം വേണം എന്നാരോപിച്ച് ഒരു സംഘം ആളുകൾ തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷൻ സൂപ്രണ്ടിംഗ് എൻ‌ജിനീയറുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 6 അംഗ സംഘം അറസ്റ്റിലായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക പാരാ  അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 400 മീറ്റര്‍ ടി20 വിഭാഗത്തില്‍ ലോക റെക്കോഡോടെ സ്വര്‍ണം നേടി ഇന്ത്യയുടെ ദീപ്തി ജീവന്‍ജി....  (3 minutes ago)

മോഹന്‍ലാലിന് ഇന്ന് 64ാം പിറന്നാള്‍... ആശംസകളുമായി സുഹൃത്തുക്കളും ആരാധകരും  (12 minutes ago)

ഇ.പി.ജയരാജനെ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ കുറ്റവിമുക്തനാക്കണമെന്ന കെ. സുധാകരന്റെ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്  (32 minutes ago)

രോഗവ്യാപനം രൂക്ഷമായ വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് വീട്ടമ്മയും മരിച്ചു...  (49 minutes ago)

ബിലിവേഴ്‌സ് ഈസ്റ്റേണ്‍ സഭ പരമാധ്യക്ഷന്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപൊലീത്തയുടെ സംസ്‌കാരം ഇന്ന് നടക്കും... രാവിലെ 11 മണിക്ക് തിരുവല്ല സെന്റ് തോമസ് ഈസ്റ്റേണ്‍ ചര്‍ച്ച് കത്തീഡ്രലില്‍ സംസ്ഥാന സര്‍ക്കാരിന്റ  (1 hour ago)

കരമന മരുതൂര്‍ക്കടവ് അഖില്‍ കൊലക്കേസ്... എട്ട് പ്രതികളെ നാലു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു, പാപ്പനംകോട് ബാറിലെ കയ്യാങ്കളിയില്‍ വച്ചുള്ള വിരോധത്തില്‍ കൃത്യം ചെയ്തുവെന്നാണ് കേസ്  (1 hour ago)

സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണ സര്‍ക്കുലറിനെതിരായ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി വീണ്ടും ഹൈക്കോടതി പരിഗണനയില്‍...  (1 hour ago)

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും... വൈകുന്നേരം മൂന്നിന് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ  (1 hour ago)

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്.... മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്,തെക്കന്‍ തീരദേശ തമിഴ്‌നാടിനു മുകളിലായി ചക്രവാതചുഴിയും വടക്കന്‍ കര്‍ണാടക വരെ ന്യുന മര്‍ദ്ദ പാത്തിയും രൂപപ്പെട്ടു, ഉരുള  (2 hours ago)

ഇരട്ട ചക്രവാതച്ചുഴി.... സംസ്ഥാനത്ത് ശക്തമായ മഴ മൂന്നു ദിവസം കൂടി തുടരും....ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്... തൃശൂര്‍ ജില്ലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തീര്‍ത്തും അപ്രതീക്ഷിതമായതിനാല്‍ കനത്ത ന  (3 hours ago)

രക്ഷപ്പെട്ടത് രണ്ടു പേര്‍.... ഒരാളെ കാണാതായി.... മണിമലയാറ്റില്‍ ഇതരസംസ്ഥാനക്കാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (3 hours ago)

മദ്യനയ കേസില്‍ മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി വിധി ഇന്ന്...  (4 hours ago)

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെയും വിദേശകാര്യ മന്ത്രി ഹുസ്സൈന്‍ അമീര്‍ അബ്ദുല്ലാഹിയാന്റെയും മരണത്തില്‍ ഇന്ത്യയില്‍ ദുഃഖാചരണം പ്രഖ്യാപിച്ചു... ഇന്ന്എല്ലാ ഔദ്യോഗിക ആഘോഷ പരിപാടികളും റദ്ദാക്കി , ദേശീ  (4 hours ago)

അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു  (8 hours ago)

അവയവക്കച്ചവടത്തില്‍ ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള റാക്കറ്റിലെ ഒരാള്‍ കൂടി പിടിയില്‍  (8 hours ago)

Malayali Vartha Recommends