കണ്ട് കണ്ണ് തള്ളേണ്ട!! നിങ്ങൾക്കും സ്വന്തമാക്കാം... ലക്ഷങ്ങളുടെ വില കിഴിവിൽ പുത്തൻ ഓഫറുമായി മാരുതി സുസുക്കി
ബൂസ്റ്റര്‍ ജെറ്റ് എന്‍ജിനുമായി എത്തിയ ബലെനൊ ആര്‍എസ് മാരുതിയുടെ ഏറ്റവും കുരുത്തുള്ള ഹാച്ച്ബാക്കുകളിലൊന്നാണ്. ഉല്‍സവകാലം പ്രമാണിച്ചുള്ള ഓഫറുകള്‍ക്കു പുറമേ മറ്റു മിക്ക മോഡലുകള്‍ക്കും 5000 രൂപ വരെ വിലക്കുറവ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. അതിനുപിന്നാലെയാണ് പുത്തൻ ഓഫറുമായി മാരുതി സുസുക്കി എത്തിയിരിക്കുന്നത്. ബലെനോയുടെ പെര്‍ഫോമന്‍സ് പതിപ്പായ ആര്‍എസ് വന്‍ വിലക്കുറവില്‍ സ്വന്തമാക്കാം. ഒരു ലക്ഷം രൂപയാണ് വാഹനത്തിന് കുറച്ചിരിക്കുന്നത്. 7.89 ലക്ഷം രൂപ മുതലാണു ഡല്‍ഹി ഷോറൂമിലെ പുതിയ വില. രണ്ടുവര്‍ഷം മുമ്ബാണ് ബലേനൊയുടെ പ്രീമിയം ഹാച്ച്ബാക്കായ ആര്‍എസിനെ മാരുതി വിപണിയില്‍ എത്തിക്കുന്നത്.
https://www.facebook.com/Malayalivartha