Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു


ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..

ബലൂചിസ്ഥാന്‍ പ്രവിശ്യകളില്‍ വിഘടനവാദം അതിശക്തം ; വിഘടനവാദ പ്രവർത്തനങ്ങൾക്ക് ചില ഭീകരസംഘടനകളുടെ സഹായം കിട്ടുന്നുവെന്നും വിവരം ; അപ്പോഴും കശ്മീരിനായി മുറവിളിച്ച് ഇമ്രാൻ ഖാൻ

28 SEPTEMBER 2019 01:20 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്

കശ്മീരിനെ രക്ഷിക്കാൻ വേണ്ടി ഇമ്രാൻ ഖാൻ നെട്ടോട്ടം ഓടുകയാണ്. ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെ വിവിധ വേദികളില്‍ പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെ ശക്തമായ ആരോപണങ്ങൾ അഴിച്ച് വിടുന്നു. എന്നാൽ അപ്പോഴും പാകിസ്ഥാനിലെ ഈ കാഴ്ചകൾ പാകിസ്ഥാൻ പ്രധാന മന്ത്രി കാണുന്നില്ലേ എന്ന് ആരും ചോദിച്ച് പോകും. പാക്കിസ്ഥാന്റെ മണ്ണില്‍ വിഘടനവാദം വളരെ ആപത്ക്കരമായിട്ടാണ് വളരുന്നത്. പാകിസ്ഥാനിൽ നടക്കുന്ന വിഘടന വാദപ്രക്ഷോഭങ്ങള്‍ നിരവധിയാണ്. പക്തൂണ്‍ ,സിന്ധ്, ബലൂചിസ്ഥാന്‍ പ്രവിശ്യകളില്‍ വിഘടനവാദം അതിശക്തമാണ്. മാത്രമല്ല വിഭജനകാലത്ത് ഇന്ത്യയില്‍ നിന്നും അവിടേക്ക് പോയവരുടെ നേതൃത്വത്തില്‍ മുഹാജിര്‍ കൗമി മൂവ്‌മെന്റ് പ്രത്യേക പദവിക്കുവേണ്ടി കറാച്ചി കേന്ദ്രമാക്കി നടത്തുന്ന പ്രക്ഷോഭങ്ങള്‍ ശക്തമാണ്. മാത്രമല്ല പാകിസ്ഥാൻ അധിനിവേശ കശ്മീർ ഒരു സ്വതന്ത്ര രാജ്യമാകണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയുമാണ്.

ഈ വിഘടനവാദ പ്രവർത്തനങ്ങൾക്ക് ചില ഭീകരസംഘടനകളുടെ സഹായം കിട്ടുന്നുവെന്നത് സത്യമാണ് . പാക്കിസ്ഥാനില്‍ നടന്നിട്ടുള്ള ഭീകരാക്രമണങ്ങൾക്ക് ഇതുമായി ബന്ധമുണ്ട് .പാകിസ്ഥാനില്‍ നടക്കുന്ന വിഘടനവാദങ്ങളില്‍ ഏറ്റവും വലിയ പ്രഷോഭം ബലൂചിസ്ഥാനില്‍ നടക്കുന്ന സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രക്ഷോഭമാണ്. ഇന്ന് ലോകത്തിന്‍റെ പലയിടത്തും ബലൂച് നിവാസികള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയാണ്. പാക്കിസ്ഥാന്‍ പട്ടാളം ബലൂചിസ്ഥാനില്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയാണ് ഈ പ്രതിഷേധ പ്രകടനങ്ങള്‍. പാക്കിസ്ഥാന്‍റെ മൂന്നിലൊന്നു ഭാഗം വരുന്ന ബലൂചിസ്ഥാനൻറെ അവസ്ഥ ഖേദകരമാണ്. വികസനപ്രവര്‍ത്തനങ്ങള്‍ ഒന്നുമവിടെ കാര്യമായി നടക്കുന്നില്ല. പാക്കിസ്ഥാനിലെ ഏറ്റവും ദരിദ്രമായ സ്റ്റേറ്റ് ആണ് ബലൂചിസ്ഥാന്‍. 2013 ലെ റിപ്പോര്‍ട്ട് പ്രകാരം 46.68% ജനങ്ങള്‍ അവിടെ ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്. പുതിയ കണക്കു വരുമ്ബോള്‍ ഈ നിരക്ക് വീണ്ടും ഉയരാനുള്ള സാദ്ധ്യത കൂടുതലാണ് . അവിടുത്തെ ജനങ്ങളുടെ പ്രധാന പരാതി പാകിസ്ഥാന്‍ സര്‍ക്കാര്‍ ബലൂച് ജനതയോട് വര്‍ഷങ്ങളായി വിവേചനം തുടരുന്നു എന്നാണ്. പാക്കിസ്ഥാന്‍റെ മൂന്നിലൊന്നു ഭാഗം വരുന്ന ബലൂചിസ്ഥാന്‍ ധാതുസമ്പത്തുകളാല്‍ സമ്പന്നമാണ്. കല്‍ക്കരി, ഗ്യാസ്, ഇരുമ്ബ് തുടങ്ങി മറ്റു മിനറലുകളും ഇവിടെ നിന്നും സുലഭമായി ലഭിക്കുന്നു.

ബലൂചിസ്ഥാന്‍ പ്രത്യേക രാജ്യമാകണമെന്ന ആവശ്യം ശക്തമായി ഉയർത്തുകയാണ്. പാക്കിസ്ഥാന്‍ സര്‍ക്കാരും ആര്‍മിയും ബലൂച് ജനതയ്ക്കുള്ള അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നിഷേധിക്കുകയും അവരെ അടിച്ചമര്‍ത്തുകയുമാണെന്നു ബലൂചിസ്ഥാന്‍ നേതാക്കൾ ഉയർത്തുന്ന പ്രധാന പരാതി. ഇതിനെതിരേ 'ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി' , 'ലഷ്കര്‍ ഏ ബലൂചിസ്ഥാന്‍' എന്നീ വിഘടനവാദി സംഘടനകള്‍ ചെറുത്തു നില്‍ക്കാനുള്ള ശ്രമങ്ങൾ വർധിപ്പിച്ചതോടെ ബലൂചിസ്ഥാന്‍ മണ്ണ് ഇന്ന് കശ്മീര്‍ പോലെ തന്നെ അസമാധാനത്തിലാണ്. 'പട്ടാളം യുവാക്കളെ തട്ടിക്കൊണ്ടു പോയി അപായപ്പെടുത്തുന്ന സംഭവങ്ങൾ അവിടെ അരങ്ങേറുന്നു. സ്ത്രീകള്‍ ബലാല്‍സംഗത്തിനിരയാക പെടുന്നു. എന്തിന് വ്യാജ ഏറ്റുമുട്ടലുകൾ അവിടെ നടക്കുന്നു. പാക്കിസ്ഥാന്‍ സൈന്യം പലതവണ വലിയ തോതില്‍ തന്നെ ബലൂച് ജനതയ്ക്കെതിരെ ക്രൂരമായ അടിച്ചമര്‍ത്ത ലുകളും ആക്രമണങ്ങളും നടത്തിയെന്നും ബലൂചിസ്ഥാന്‍ നേതാവ് 'പ്രൊഫസര്‍ നയില കാദിരി' പറഞ്ഞു. ബലൂചിസ്ഥാനിൽ ഇത്തരത്തിലെ സ്ഥിതികൾ നിലനിൽക്കെവെയാണ് കശ്മീർ വിഷയത്തിൽ ഇത്ര അങ്കലാപ്പോടെ ഇമ്രാൻ ഖാൻ ഓടി നടക്കുന്നത് എന്നത് വിരോധാഭാസം എന്ന് പറയാതെ വയ്യ. കാശ്മീരിൽ കടുത്ത മനുഷ്യാവകാശ ലംഘനം നടക്കുന്നു എന്ന് ലോക രാഷ്ട്രങ്ങളോട് വിളിച്ചു പറയുന്ന ഇമ്രാൻ ഖാൻ ഈ കാര്യങ്ങളൊന്നും കാണുന്നില്ലേ എന്ന് ചോദിക്കാതിരിക്കാനും വയ്യ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 minutes ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (19 minutes ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (21 minutes ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (26 minutes ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (33 minutes ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (42 minutes ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (1 hour ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (1 hour ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (2 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (2 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (3 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (3 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (3 hours ago)

Malayali Vartha Recommends