കുടുംബങ്ങളെ തകര്‍ക്കുന്ന ഫെമിനിസ്റ്റ് പിശാചിനിമാരെ തകര്‍ക്കാന്‍ പിശാചിനിമുക്തി പൂജയുമായി കര്‍ണാടക ആസ്ഥാനമായി പ്രവൃത്തിക്കുന്ന സേവ് ഇന്ത്യന്‍ ഫാമിലി പുരുഷ സംഘടന

ഇന്ത്യന്‍ കുടുംബങ്ങളെ തകര്‍ക്കുന്ന ഫെമിനിസ്റ്റ് പിശാചിനിമാരെ തകര്‍ക്കാന്‍ പിശാചിനിമുക്തി പൂജയുമായി ഒരുസംഘം പുരുഷന്മാർ. കര്‍ണാടക ആസ്ഥാനമായി പ്രവൃത്തിക്കുന്ന സേവ് ഇന്ത്യന്‍ ഫാമിലി എന്ന പുരുഷ സംഘടനയാണ് ഈ മാസം 22ന് പിശാചിനിമുക്തി പൂജ നടത്തിയത്. പൂജയെക്കുറിച്ചുള്ള ബ്രോഷറുകളും മറ്റും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ശേഷമായിരുന്നു പൂജ നടത്തിയത്. ഫെമിനിസത്തെയും മീടൂവിനെയും തുരത്തി കുടുംബഭദ്രത കാത്തുസൂക്ഷിക്കാൻ ശ്രമിക്കുന്ന പുരുഷ സംഘം മീടൂ വിനെ ഡിജിറ്റൽ ആൾക്കൂട്ട ആക്രമണമെന്നാണ് വിശേഷിപ്പിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റിലും സമാനമായ പൂജ ഇവർ സംഘടിപ്പിച്ചിരുന്നു. ഇത് ബ്ലാക്ക് മാജിക്കോ ആക്ഷേപഹാസ്യമോ അല്ലെന്ന് കാണിച്ചുള്ള ലഘുലേഖ സോഷ്യല്‍ മീഡിയയില്‍ സംഘം പങ്കിട്ടിരുന്നു. ഈ ഓര്‍ഗനൈസേഷന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും വാര്‍ത്താക്കുറിപ്പുകളിലും ഇവന്റ് നടന്ന സ്ഥലവും തീയതിയും വിശദീകരിച്ചിരുന്നു. നിയമങ്ങൾ ദുരുപയോഗം ചെയ്ത് പുരുഷന്മാരെ കുടുക്കുന്നതിനെതിരെയാണ് സംഘടനയുടെ പ്രവർത്തനമെന്നാണ് ഇവരുടെ വാദം.
സ്ത്രീധന നിയമങ്ങളുടെ ദുരുപയോഗത്തിനെതിരായി രൂപീകരിച്ച സേവ് ഇന്ത്യന്‍ ഫാമിലി ഫൗണ്ടേഷന്‍, കുടുംബങ്ങള്‍ക്ക് വേണ്ടി കുരിശുയുദ്ധം നടത്തുന്ന പുരുഷന്മാരുടെ അവകാശ ഗ്രൂപ്പാണ്. ദരിദ്രരും സാധുക്കളുമായ പുരുഷന്മാര്‍ നേരിടുന്ന നിയമപരമായ ഭീകരതക്കെതിരെ പോരാടുകയാണ് ഇവരുടെ ലക്ഷ്യം. ബലാത്സംഗം, സ്ത്രീധനം, ലൈംഗിക പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഭയപ്പെടുത്തുന്ന സാഹചര്യങ്ങളാണ്. എന്നാല്‍ ഈ ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം ഇത്തരം കുറ്റകൃത്യങ്ങള്‍ തെറ്റായി ആരോപിക്കുന്നതില്‍ നിന്നുള്ള സംരക്ഷണമാണ് അവര്‍ ലക്ഷ്യമിടുന്നത്.
മീടൂ പ്രസ്ഥാനത്തെ 'ഡിജിറ്റല്‍ മോബ് ലിഞ്ചിംഗ് ഉപകരണം' എന്ന് വിളിക്കുന്ന ഈ ഗ്രൂപ്പിന്റെ വെബ്സൈറ്റ് ബലാത്സംഗം, പീഡനം എന്നിവ ആരോപിക്കപ്പെടുന്ന പുരുഷന്മാരെ പ്രതിരോധിക്കുന്ന വാര്‍ത്താ ക്ലിപ്പിംഗുകള്‍ നിറഞ്ഞതാണ്. വ്യാജ ഗാര്‍ഹിക പീഡനം, വ്യാജ ബലാത്സംഗം, സ്ത്രീധന കേസുകള്‍ എന്നിവയ്‌ക്കെതിരെയാണ് അവരുടെ പോരാട്ടം. എന്നാല്‍ ഗാര്‍ഹിക പീഡനം, ബലാത്സംഗം, സ്ത്രീധനവുമായി ബന്ധപ്പെട്ട മരണങ്ങള്‍ എന്നിവ കാരണമുള്ള ആഘാതത്തില്‍ നിന്നും കരകയറാന്‍ സ്ത്രീകള്‍ നിരവധി വര്‍ഷങ്ങളെടുക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം.
പ്രശ്‌നങ്ങള്‍ നേരിടുന്ന പുരുഷന്മാര്‍ക്കായി ഹെല്‍പ്പ്‌ലൈന്‍ സംവിധാനം ഈ ഗ്രൂപ്പിനുണ്ട്. ഈ ഗ്രൂപ്പില്‍ തന്നെ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണുള്ളത്. ദുരിതത്തിലായ അല്ലെങ്കില്‍ ഉപദ്രവിക്കപ്പെടുന്ന ആര്‍ക്കും സഹായം തേടാനുള്ള മാര്‍ഗം ഉണ്ടായിരിക്കണം, അതിനാല്‍ ദുരിതത്തിലായ പുരുഷന്മാരെ സഹായിക്കാനാണ് ഹെല്‍പ്പ് ലൈന്‍ എന്ന് വെബ്‌സൈറ്റില്‍ പറയുന്നു. സ്വവര്‍ഗ്ഗാനുരാഗികളായ പുരുഷന്മാര്‍ക്കും വിഷാദാവസ്ഥയിലുള്ള ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്ന ആരോടും സംസാരിക്കാന്‍ കഴിയാത്ത പുരുഷന്മാര്‍ക്ക് സഹായം നല്‍കുന്ന ഹെല്‍പ്പ് ലൈന്‍ ആണ് ഇത്.
https://www.facebook.com/Malayalivartha