ബാര്‍ ഡാന്‍സര്‍ക്കൊപ്പം താൻ ഡാൻസ് ചെയ്യുന്ന വീഡിയോ കൃത്രിമമാണെന്ന് ബിജെപി എംഎല്‍എ

വിവാദങ്ങൾക്ക് പിന്നാലെ പരാതിയുമായി ബിജെപി എംഎല്‍എ. ബാര്‍ ഡാന്‍സര്‍ക്കൊപ്പം മഹാരാഷ്ട്ര ബിജെപി എംഎല്‍എ സഞ്ജയ് പുരം ഡാന്‍സ് ചെയ്യുന്ന വീഡിയോ പുറത്തു വന്നിരുന്നു. ഈ വീഡിയോ വൻ വിവാദമായി. ഇതിന് പിന്നാലെയാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
വീഡിയോ കൃത്രിമമാണെന്നും ശത്രുക്കൾ ഉണ്ടാക്കിയതാണുമെന്നാണ് എംഎല്‍എ ഉയർത്തുന്ന ആരോപണം. മഹാരാഷ്ട്രയിലെ ഗോണ്ഡയിലെ ആംഗാവ്-ദേവ്രി എംഎല്‍എയാണ് വിവാദത്തിലായത്. ബാര്‍ ഡാന്‍സായ യുവതിക്കൊപ്പം എംഎല്‍എ നൃത്തം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത് . തന്നെ വ്യക്തിഹത്യ നടത്താനാള്ള ശ്രമത്തിന്റെ ഫലമാണെന്നും പറയുന്നു.
" frameborder="0" allow="autoplay; encrypted-media" allowfullscreen>https://www.facebook.com/Malayalivartha


























