ഇനി അങ്ങനെയൊന്ന് ഇന്ത്യയിൽ നടക്കില്ല ; ഇന്ത്യൻ നാവിക സേനയും കോസ്റ്റ്ഗാർഡും ജാഗ്രതയിൽ ; ഇന്ത്യയിലേക്കു വരുന്ന ഭീകരർക്ക് എന്താണു സംഭവിക്കാൻ പോകുന്നതെന്ന് എല്ലാവര്ക്കും അറിയാം ; രാജ്നാഥ് സിങ്
മുംബൈ ഭീകരാക്രമണം പോലൊന്ന് ഇനി ഇന്ത്യയിൽ ഉണ്ടാകില്ല എന്ന ഉറപ്പ് നൽകി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് രാജ്നാഥ് സിങ്. 2008 നവംബർ 26നായിരുന്നു രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. അത് ആർക്കും ഒരിക്കലും മറക്കാനാകില്ലയെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കൽ ഒരു പിഴവു സംഭവിച്ചാൽ, എന്തു വില കൊടുത്തും അത് ആവർത്തിക്കാതിരിക്കാൻ നാം നോക്കണം.അത്കൊണ്ട് തന്നെ ഇന്ത്യൻ നാവിക സേനയും കോസ്റ്റ്ഗാർഡും എപ്പോഴും ജാഗ്രതയിലാണെന്നും രാജ്നാഥ് സിങ് പറഞ്ഞു. യുദ്ധക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യ സന്ദർശിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്,.
സമുദ്രത്തിലെ സുരക്ഷ ശക്തമാക്കി ഇന്ത്യൻ നാവികസേന എപ്പോഴും ഉണ്ട്. ഇക്കാര്യത്തില്‍ യാതൊരു സംശയത്തിന്റെയും ആവശ്യമില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. ഇന്ത്യയില്‍ തീരപ്രദേശങ്ങൾ വഴിയുള്ള ഭീകരാക്രമണങ്ങളുണ്ടാകുമെന്നു ഭീഷണി നിലനിൽക്കുന്നു. ലോകത്തെ ഏതു രാഷ്ട്രത്തിനും അവര്‍ക്കാവശ്യമായത്രയും സുരക്ഷയുണ്ടാകണം. ഭീകരാക്രമണങ്ങൾക്കുള്ള സാധ്യത തള്ളിക്കളയാനാകില്ല. പ ഇന്ത്യയിലേക്കു വരുന്ന ഭീകരർക്ക് എന്താണു സംഭവിക്കാൻ പോകുന്നതെന്ന് എല്ലാവര്ക്കും അറിയാമെന്നും രാജ്നാഥ് സിങ് പറഞ്ഞു.
https://www.facebook.com/Malayalivartha