സ്വർണ്ണം പൂശിയ ഐ ഫോണുകൾ വിപണിയിൽ ; വില കേട്ടാൽ ഞെട്ടും
സ്വർണ്ണം പൂശിയ മൊബൈൽ ഫോണുമായി ആപ്പിളിന്റ്റെ ഐ ഫോൺ. ഏകദേശം 3900 യൂറോയാണ് (ഏകദേശം 2,62,000 രൂപ) ഇതിന്റെ വില. ബാക്ക് പാനല്‍ 18 കെ ഗോള്‍ഡ് കൊണ്ട് മൂടിയിരിക്കുന്നു. മാത്രമല്ല വിലയേറിയ കല്ലുകള്‍ പതിച്ച ഐഫോണുകളും അവർ ലഭ്യമാക്കുന്നു.
ഉപയോക്താവിന് അവരുടെ ഫോണില്‍ ആവശ്യമുള്ള കല്ല് വയ്ക്കാം. ഇതിന്റെ ഗുണനിലവാരത്തെ അടിസ്ഥാനമാക്കിയായിരിക്കും ഈ പതിപ്പിന്റെ വില തീരുമാനിക്കുന്നത്. ഓരോ ഐഫോണിനും ഒരേ വിലയ്ക്ക് നല്കുന്ന വിവിധ ഡിസൈനുകളും ഈ ബ്രാന്‍ഡിനുണ്ട്. അതായത് സ്വര്‍ണം പൂശുക എന്നത് ഓപ്ഷനാണ്. പക്ഷേ ഐഫോണ്‍ 11 പ്രോയില്‍ കുറച്ച് എക്സ്ക്ലൂസീവ് ഓപ്ഷനുകള്‍ കിട്ടും. ഒന്ന് വെള്ളി പൂശിയ പതിപ്പാണ്. പിന്നില്‍ 10 മെറ്റല്‍ കഷണങ്ങളായി വിഭജിച്ച് സ്വര്‍ണ സ്ക്രൂകള്‍ ചേര്‍ത്ത് ഉണ്ടാക്കിയതാണ് ഈ ഫോണ്‍.
https://www.facebook.com/Malayalivartha