ഹെലിക്കോപ്റ്റർ തകർന്ന് സൈനികർ കൊല്ലപ്പെട്ട സംഭവം ; പിഴവ് സംഭവിച്ചെന്ന് വ്യോമസേന; പാകിസ്ഥാൻ ഹെലിക്കോപ്റ്റർ എന്ന് കരുതിയാണ് വെടി വച്ചിട്ടത് ; നടപടിയുമുണ്ടാകുമെന്നും വിശദീകരണം

ബാലാകോട്ട് ആക്രമണത്തിന് പിന്നാലെ ശ്രീനഗറില്‍ വ്യോമസേനയുടെ എം.ഐ 17 (Mi 17)ഹെലികോപ്റ്റര്‍ തകര്‍ന്നിരുന്നു. ഇത് അബദ്ധത്തില്‍ വെടിയേറ്റതിനാലാണെന്ന് വ്യോമസേന സ്ഥിരീകരിക്കുകയുണ്ടായി . മാത്രമല്ല സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥരെ കുറ്റക്കാരായി കണ്ടെത്തിയതായും വ്യോമസേനാമേധാവി രാകേഷ് കുമാര്‍ സിംഗ് പറഞ്ഞു. ബാലാകോട്ട് ആക്രമണത്തിന് പിന്നാലെ നടന്ന അപകടത്തില്‍ ആറ് സൈനികരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടിരുന്നു.
പാകിസ്ഥാൻ ഹെലിക്കോപ്റ്റർ എന്ന് കരുതിയാണ് വെടി ഉതിർത്തതെന്നും അവർ വ്യക്തമാക്കി. തങ്ങൾക്ക് പിഴവ് പറ്റിയെന്ന് നാവിക സേന അറിയിച്ചു. മാത്രമല്ല സംഭവത്തിൽ ഉടൻ നടപടിയെടുക്കുമെന്നും അവർ അറിയിച്ചു. വേഗംകുറച്ച് താഴ്ന്നുപറന്ന ഇന്ത്യൻ കോപ്റ്റർ റഡാറിൽ കണ്ടപ്പോൾ പാക്ക് യുഎവി ആയിരിക്കുമെന്ന് സംശയിച്ച് മിസൈൽ അയച്ചതായി നേരത്തെ സംശയമുയർന്നിരുന്നു. ഇപ്പോൾ അത് സ്ഥിതിക്കരിക്കപ്പെട്ടിരിക്കുന്നു.
https://www.facebook.com/Malayalivartha


























