Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എസ്.ബി.ഐ സ്ഥിര നിക്ഷേപങ്ങളുടെ പലിശ കുറച്ചു, നിരക്ക് പ്രാബല്യത്തില്‍ വരുന്നത് നവംബര്‍ 10 മുതല്‍

08 NOVEMBER 2019 12:18 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ സ്ഥിര നിക്ഷേപങ്ങളുടെ പലിശ കുറച്ചു. പുതിയ നിരക്കുകള്‍ നവംബര്‍ 10 മുതല്‍ പ്രാബല്യത്തില്‍വരും. ഈ വര്‍ഷം ഇതുവരെ റിപ്പോ നിരക്ക് 135 ബേസിസ് പോയന്റ് കുറച്ചതിനെതുടര്‍ന്ന് മറ്റു ബാങ്കുകളും നിക്ഷേപ പലിശ ഇടക്കിടെ കുറവുവരുത്തിയിരുന്നു. ഒരുവര്‍ഷത്തിനും രണ്ടുവര്‍ഷത്തിനുമിടയില്‍ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്കില്‍ ഇത്തവണ 15 ബേസിസ് പോയന്റാണ് കുറവുവരുത്തിയത്. രണ്ടു കോടി രൂപയ്ക്കുമുകളിലുള്ള നിക്ഷേപങ്ങള്‍ക്കുള്ള പലിശയും കുറച്ചിട്ടുണ്ട്. 30 മുതല്‍ 75 ബേസിസ് പോയന്റുവരെയാണ് കുറവുവരുത്തിയിട്ടുള്ളത്.
വായ്പാ പലിശയും ഇതോടൊപ്പം കുറച്ചു. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്റിങ് റേറ്റ് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കില്‍ 5 ബേസിസ് പോയന്റിന്റെ കുറവാണ് വരുത്തിയിട്ടുള്ളത്. ഇതോടെ ഒരുവര്‍ഷ കാലാവധിയുള്ള എംസിഎല്‍ആര്‍ നിരക്ക് 8.05 ശതമാനത്തില്‍നിന്ന് 8 ശതമാനമാകും.

7 ദിവസം മുതല്‍ 45 ദിവസംവരെ 4.50ശതമാനം, 46 ദിവസം മുതല്‍ 179 ദിവസംവരെ 5.50 ശതമാനം,80 ദിവസം മുതല്‍ 210 ദിവസംവരെ 5.80 ,തമാനം,211 ദിവസം മുതല്‍ ഒരുവര്‍ഷംവരെ 5.80 ശതമാനം,ഒരു വര്‍ഷം മുതല്‍ 2 വര്‍ഷംവരെ 6.25 ശതമാനം,2 വര്‍ഷം മുതല്‍ 3 വര്‍ഷംവരെ 6.25 ശതമാനം,3 വര്‍ഷം മുതല്‍ 5 വര്‍ഷംവരെ 6.25 ശതമാനം,5 വര്‍ഷം മുതല്‍ 10 വര്‍ഷംവരെ 6.25 ശതമാനവുമാണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് അരശതമാനംവരെ അധിക പലിശ ലഭിക്കും. നവംബര്‍ 10 മുതലാണ് ഈ നിരക്കും പ്രാബല്യത്തില്‍വരിക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തർക്കത്തിനൊടുവിൽ.... വിഴിഞ്ഞത്ത് യുവാവിനെ അതിക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി... സംഭവത്തിൽ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു...  (5 minutes ago)

തെക്കുപടിഞ്ഞാറൻ സൗദിയിലെ ജിസാനിൽ മരിച്ച നഴ്സിന്റെ സംസ്കാരം നാട്ടിൽ നടന്നു....  (8 minutes ago)

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലത്തിൽ ഇത്തവണയും കരുത്തറിയിച്ച് പെൺകുട്ടികൾ..  (12 minutes ago)

ഭരത് പി.ജെ. ആന്റണിയുടെ പത്നി അന്തരിച്ചു....  (16 minutes ago)

പത്തനംതിട്ടയിൽ കാർ സ്‌കൂട്ടറിൽ ഇടിച്ചു സ്‌കൂട്ടർ യാത്രികൻ മരിച്ചു...  (51 minutes ago)

തന്ത്രങ്ങളൊന്നും ഫലിച്ചില്ല.. ഗൾഫ് മേഖലയിൽ മഞ്ഞുരുക്കത്തിന്‍റെ സൂചന; യുഎഇ-ഇറാൻ ഉന്നതതല ചർച്ച നടന്നു, അടുത്ത ഘട്ട യുഎസ്-ഇറാൻ ചർച്ച സ്ഥിരീകരിച്ച് വൈറ്റ്ഹൗസ്  (58 minutes ago)

ചെറുവട്ടൂരിൽ ബന്ധുവീട്ടിൽ വിരുന്നെത്തിയ പ്ലസ് ടു വിദ്യാർഥിനി പാറക്കുളത്തിൽ മുങ്ങി മരിച്ചു....  (1 hour ago)

കൊയിലാണ്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് 16-കാരന് ദാരുണാന്ത്യം  (1 hour ago)

കോഴിക്കോട് കൊ‌‌‌ടുവള്ളിയിൽ സ്കൂട്ടറിൽ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം....  (1 hour ago)

വൃശ്ചികം രാശി: വിഷുഫലം 2026  (2 hours ago)

ഇന്ന് മുതൽ മൂന്ന് ദിവസം 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും....വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

തുലാം രാശി: വിഷുഫലം 2026  (2 hours ago)

ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് അഞ്ച് വിക്കറ്റ് ജയം...  (2 hours ago)

രാജ്യചരിത്രത്തിൽ തന്നെ നിർണ്ണായകമായ വനിതാ ബിൽ ഇന്ന് ലോക്സഭയിലേക്ക്....  (3 hours ago)

ഇറാന് ആയുധങ്ങള്‍ നല്‍കരുതെന്ന് ചൈനീസ് പ്രസിഡന്റിന് കത്തെഴുതി ട്രംപ്  (12 hours ago)

Malayali Vartha Recommends