Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവന് തുല്യം സ്നേഹിച്ച ഭാര്യയെ ഒരുനിമിഷം കൊണ്ട് ഇല്ലാതാക്കി..കുഞ്ഞുങ്ങളില്ലാത്തതിന്റെ പേരിലുള്ള കലഹം കൊലപാതകത്തിൽ കലാശിച്ചു... ഒട്ടേറെ പൂച്ചകളെയും നായ്ക്കളെയും ഇവർ വളർത്തുന്നുണ്ടായിരുന്നു...


കോസ്റ്റ് ഗാർഡിന്റെ മറവിൽ മറ്റാരെങ്കിലുമാണോ ശബരിമലയ്ക്ക് മുകളിലൂടെ ഹെലികോപ്റ്റർ പറത്തിയത്..? കോസ്റ്റ്ഗാർഡ് എന്ന് കേരള പോലീസ് പറയുന്നുണ്ടെങ്കിലും അതിൽ എന്തെങ്കിലും സംശയമുണ്ടോ..?


വാക്കുതർക്കത്തിനൊടുവിൽ.... സുഹൃത്തായ സ്ത്രീയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു


അമേരിക്കൻ പ്രസിഡന്റിനെയും ഭരണകൂടത്തെയും രൂക്ഷമായി പരിഹസിച്ച് അനിമേഷൻ വീഡിയോ..റഷ്യയിലേക്കും പാക്കിസ്ഥാനിലേക്കും പറന്ന് അബ്ബാസ് അരാഗ്‌ചി..ചുടുകാടാക്കുമെന്ന് അമേരിക്ക..


പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.... രണ്ടാം ഘട്ട വിധിയെഴുത്ത് ബുധനാഴ്ച

മഹാരാഷ്ട്രയില്‍ ശിവസേന സര്‍ക്കാര്‍ അധികാരത്തിലേക്ക്...

11 NOVEMBER 2019 07:39 PM IST
മലയാളി വാര്‍ത്ത

മഹാരാഷ്ട്രയില്‍ ശിവസേനാ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസും എന്‍.സി.പിയും. ശിവസേനയെ പിന്തുണച്ചുകൊണ്ട് കോണ്‍ഗ്രസ് രാജ്ഭവനിലേക്ക് കത്ത് ഫാക്‌സ് ചെയ്തു. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി രാജസ്ഥാനിലെ റിസോര്‍ട്ടില്‍ കഴിയുന്ന പാര്‍ട്ടി എം.എല്‍.എമാരുമായി സംസാരിച്ചു. തുടര്‍ന്നാണ് ശിവസേനയെ പിന്തുണയ്ക്കുന്ന കത്ത് രാജ്ഭവനിലേക്ക് കൈമാറിയത്.

ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും സോണിയ ഗാന്ധിയുമായി ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. കോണ്‍ഗ്രസ് നേതാക്കളായ മുകുള്‍ വാസ്‌നിക്, അശോക് ചവാന്‍, പൃഥിരാജ് ചവാന്‍, ബാലാസാഹെബ് തോറാട്, രാജീവ് സത്‌വ്, മണിക്‌റാവു താക്കറെ എന്നിവരും കൂടിക്കാഴ്ച നടത്തിയിരുന്നു. കോണ്‍ഗ്രസിന്റെയും എന്‍.സി.പിയുടെയും പിന്തുണ ഉറപ്പിച്ചതോടെ ശിവസേനാ നേതാക്കളായ ഏക്‌നാഥ് ഷിന്‍ഡെ, ആദിത്യ താക്കറെ എന്നിവര്‍ രാജ്ഭവനിലെത്തി.
മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എ.കെ ആന്റണി എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ യോഗത്തിന് ശേഷമാണ് ശിവസേനയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ സമ്മര്‍ദ്ദമാണ് ഫലം കണ്ടത്. ദേശീയ നേതൃത്വത്തിന് ശിവസേനയെ പിന്തുണയ്ക്കുന്നതിനോട് യോജിപ്പില്ലായിരുന്നു. എന്നാല്‍ ബി.ജെ.പിയെ മാറ്റി നിര്‍ത്താന്‍ ശിവസേനയ്ക്ക് പിന്തുണ നല്‍കണമെന്ന ശക്തമായ നിലപാടിലായിരുന്നു പാര്‍ട്ടി സംസ്ഥാന നേതൃത്വം. പൊതു മിനിമം പരിപാടിയുടെ അടിസഥാനത്തിലാണ് കോണ്‍ഗ്രസ് പിന്തുണയെന്നാണ് സൂചന. സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസ് ആവശ്യപ്പെട്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെയായിരിക്കും വൈദ്യുതി നിയന്ത്രണം  (17 minutes ago)

കുടുംബത്തിൽ മംഗള കർമ്മങ്ങളും വിവാഹ ഭാഗ്യവും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (35 minutes ago)

അൾട്രാവയലറ്റ് രശ്മികൾ ഏൽക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്ന് സംസ്ഥാന ​ദുരന്തനിവാരണ അതോറിറ്റി...  (44 minutes ago)

വെള്ളനാട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു...  (54 minutes ago)

ശത്രുദോഷം മാറും, സാമ്പത്തിക ലാഭം വന്നെത്തും; ഈ വാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.  (59 minutes ago)

സംസ്ഥാനത്ത് ആദ്യമായി എയർ ആംബുലൻസ് വഴി ഹൃദയം എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ മാത്യു അച്ചാടൻ അന്തരിച്ചു....  (1 hour ago)

തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധിക്കെതിരെ ആൻ്റണി രാജു നൽകിയ അപ്പീൽ തള്ളി സുപ്രീംകോടതി  (1 hour ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്  (1 hour ago)

Neyyattinkara വ്ലാത്താങ്കരയെ ഞെട്ടിച്ച് കൊലപാതകം  (1 hour ago)

  മകളെ കൊലപ്പെടുത്തിയയാളെ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ പിതാവ് വെട്ടിക്കൊലപ്പെടുത്തി....  (1 hour ago)

പോലീസ് പിടിമുറുക്കുമ്പോൾ അത്ഭുതം വർദ്ധിക്കുന്നു.  (2 hours ago)

സുഹൃത്തായ സ്ത്രീയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു  (2 hours ago)

നീറ്റ് യുജി പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ ഇന്ന് മുതൽ ഡൗൺലോഡ് ചെയ്യാം....  (2 hours ago)

IRAN ലെഗോ വീഡിയോയുമായി ഇറാൻ  (2 hours ago)

മൂലമറ്റം കാഞ്ഞാറിൽ തനിച്ച് താമസിച്ചുവന്ന വയോധിക പാമ്പുകടിയേറ്റ് മരിച്ചു...  (2 hours ago)

Malayali Vartha Recommends