നാവു ചതിക്കുമോ;രാഹുൽ കുടുങ്ങുമോ; രാഹുൽ ഗാന്ധി നടത്തിയ ചൗക്കിദാർ ചോർ ഹേ എന്ന വിവാദ പരാമർശത്തിൽ കോടതിയലക്ഷ്യ കേസിന്റെ വിധിയും നാളെ സുപ്രീം കോടതി പ്രഖ്യാപിക്കും

രാജ്യം ഉറ്റു നോക്കുന്ന ശബരിമല, റാഫേൽ വിധിക്കൊപ്പം മറ്റൊരു സുപ്രധാന വിധിയും. രാഹുൽ ഗാന്ധി നടത്തിയ ചൗക്കിദാർ ചോർ ഹേ എന്ന വിവാദ പരാമർശത്തിൽ കോടതിയലക്ഷ്യ കേസിന്റെ വിധിയും നാളെ സുപ്രീം കോടതി പ്രഖ്യാപിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ഉൾപ്പെട്ട ബെഞ്ചാണ് വിധി പറയുന്നത്.
റാഫേൽ വിഷയവുമായി ബന്ധപ്പെട്ട കോടതി വിധിയുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായി ചൗക്കിദാർ ചോർ ഹേ എന്ന വിവാദ പരാമർശം നടത്തിയതാണ് രാഹുൽ ഗാന്ധിക്കു വിനയായത്. ബി ജെ പി എംപി മീനാക്ഷി ലേഖിയാണ് രാഹുൽഗാന്ധിക്കെതിരെ കോടതിയെ സമീപിച്ചത്. കോടതിയലക്ഷ്യത്തിൽ കുടുങ്ങുമെന്നു ഉറപ്പായ രാഹുൽഗാന്ധി മാപ്പ് പറഞ്ഞു രക്ഷപെടാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല. തന്റെ പരാമർശത്തിൽ രാഹുൽഗാന്ധി മാപ്പു പറഞ്ഞുവെന്നും അതുകൊണ്ടുതന്നെ തുടർനടപടികൾ അവസാനിപ്പിക്കണമെന്നും രാഹുലിന് വേണ്ടി ഹാജരായ അഭിഷേക് സിംഗ്‌വിയും മാപ്പപേക്ഷ തള്ളിക്കളഞ്ഞു നടപടി സ്വീകരിയ്ക്കണമെന്നു ഹർജിക്കാരിയായ മീനാക്ഷി ലേഖിക് വേണ്ടി മുകുൾ റോഹ്‌തഗിയും വാദിച്ചു. എന്തായാലും ശബരിമലക്കും റാഫേലിനുമൊപ്പം തന്റെ നാവു ചതിച്ച ചതിയിൽ രാഹുലും കുടുങ്ങുമോ എന്ന് നാളെ അറിയാം.
https://www.facebook.com/Malayalivartha






















