ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം വീണ്ടും രൂക്ഷമാകുന്നു.... ഡല്‍ഹിയിലെ എല്ലാ സ്‌കൂളുകളും രണ്ടു ദിവസത്തേക്ക് അടച്ചിടും

ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം വീണ്ടും രൂക്ഷമാകുന്നു. ഇതോടെ ഡല്‍ഹിയിലെ എല്ലാ സ്‌കൂളുകളും രണ്ടു ദിവസത്തേക്ക് അടച്ചിടും. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ഇക്കാര്യം അറിയിച്ചത്. അന്തരീക്ഷ മലിനീകരണം വര്‍ധിച്ച സാഹചര്യത്തില്‍ സ്‌കൂളുകള്‍ അടച്ചിടാന്‍ പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദേശം നല്‍കിയിരുന്നു. ഡല്‍ഹിയിലെ വ്യവസായ കേന്ദ്രങ്ങള്‍ ഈ മാസം 15 വരെ അടച്ചിടണമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഡല്‍ഹിയിലെ എല്ലാ ജില്ലകളിലെയും ക്രഷറുകളും വെള്ളിയാഴ്ച വരെ അടച്ചിടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹിയില്‍ കാലാവസ്ഥ അപകടകരവും അത്യാഹിതവുമായ നിലയിലേക്ക് കടന്നുവെന്ന് കാലാവസ്ഥ ഗവേഷണ കേന്ദ്രം (സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫൊര്‍കാസ്റ്റിംഗ് ആന്‍ഡ് റിസേര്‍ച്ച്) അറിയിച്ചു.
"
https://www.facebook.com/Malayalivartha






















