കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള കോടതിയലക്ഷ്യ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്നു വിധി പറയും

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള കോടതിയലക്ഷ്യ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്നു വിധി പറയും. റഫാല്‍ യുദ്ധവിമാന ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മോഷണം നടത്തിയതായി സുപ്രീം കോടതി വ്യക്തമാക്കിയെന്ന രാഹുലിന്റെ പരാമര്‍ശത്തിന്റെ പേരില്‍ ബിജെപി നേതാവ് മീനാക്ഷി ലേഖിയാണു കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.
റഫാല്‍ കേസില്‍ വിധി പറയുന്ന ബെഞ്ച് തന്നെയാണ് ഈ കേസും പരിഗണിക്കുന്നത്.
https://www.facebook.com/Malayalivartha






















