നിര്‍ണായകമായ രണ്ടു വിധികള്‍ ;ഒന്ന് കേരളത്തെ പിടിച്ചുകുലുക്കുമ്പോള്‍ മറ്റൊന്ന് വെല്ലുവിളി ഉയര്‍ത്തുന്നത് കേന്ദ്രത്തിന്

ഉദ്യോഗ ജനകമായ നിമിഷങ്ങളിലൂടെയാണ് രാജ്യം ഇന്ന് കടന്ന് പോകുന്നത്. നിര്‍ണായകമായ രണ്ടു വിധികളാണ് സുപ്രീം കോടതി ഇന്ന് പ്രസ്താവിക്കുക.ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച റിവ്യൂ ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വിധി പറയുമ്പോള്‍ വെല്ലുവിളിയാകുന്നത് കേരള സര്‍ക്കാരിന്. സുപ്രീം കോടതി വിധി എന്ത് തന്നെ ആയാലും അംഗീകരിക്കും എന്ന നിലപാടില്‍ ആണ് കേരള സര്‍ക്കാര്‍. അതുകൊണ്ടു തന്നെ യുവതീപ്രവേശനം സാധ്യമാക്കി കൊണ്ടുള്ള കഴിഞ്ഞ വര്‍ഷത്തെ വിധി നടപ്പില്‍ വരുത്താനുള്ള ശ്രമം സൃഷ്ടിച്ച കോളിളക്കങ്ങള്‍ ചെറുതല്ല . അതുകൊണ്ടുതന്നെ ഇത്തവണ റിവ്യൂ ഹര്‍ജിയിന്‍ മേല്‍ സുപ്രീം കോടതിയുടെ വിധി എന്തുതന്നെയായാലും അത് വെല്ലുവിളിയാവുക കേരള സര്‍ക്കാരിനാണ്.
യുവതീപ്രവേശനത്തെ അനുകൂല നിലപാടാണ് പിണറായി സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. അതുകൊണ്ട് തന്നെ വിധി യുവതീപ്രവേശനത്തെ തടഞ്ഞുകൊണ്ടുള്ളതാണെങ്കില്‍ അതും ബാധിക്കുക പിണറായി സര്‍ക്കാരിനെ തന്നെ. ഇനി വിധി അനുകൂലമാണെങ്കില്‍ അത് നടപ്പില്‍ വരുത്താന്‍ വീണ്ടും ബലം പ്രയോഗിക്കേണ്ടി വന്നാല്‍ സര്‍ക്കാര്‍ അഭിമുഖീകരിക്കുക ക്രമസമാധാന പ്രശ്‌നങ്ങളടക്കമുള്ള വലിയ വെല്ലുവിളികളെ.
റാഫേല്‍ അഴിമതി കേസിലും സുപ്രീം കോടതിവിധി പ്രഖ്യാപനം കാത്തിരിക്കുകയാണ് രാജ്യം. മോദി സര്‍ക്കാരിനെതിരായ റാഫേല്‍ യുദ്ധവിമാന അഴിമതി കേസില്‍ സ്വതന്ത്ര അന്വേഷണം തള്ളിയ വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹര്ജികളിലാണ് സുപ്രീം കോടതി ഇന്ന് വിധി പറയുന്നത്.
വിധി കേന്ദ്ര ഗവണ്‍മെന്റിന് എതിരാണെങ്കില്‍ അത് ചോദ്യമുയര്‍ത്തുക മോഡി സര്‍ക്കാരിന്റെ വിശ്വാസ്യതയ്ക്ക് നേരെയാണ്. കരാര്‍ സംബന്ധിച്ച മുഴുവന്‍ രേഖകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല എന്നാണ് ഹര്‍ജിയിലെ ആരോപണം. മറച്ചുവെച്ച രേഖകള്‍ സുപ്രധാനമാണെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ മോഷ്ടിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ ആണ് ഹര്‍ജിയെന്നും അതുകൊണ്ടുതന്നെ അത് പരിഗണിക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്തുതന്നെയായാലും കേന്ദ്രത്തെയും കേരളത്തെയും ഒരുപോലെ പിടിച്ചുലക്കുന്ന രണ്ടു നിര്‍ണായക വിധികളിലേക്കു ഉറ്റുനോക്കിയിരിക്കുകയാണ് രാജ്യം.
https://www.facebook.com/Malayalivartha






















