ഒരു രാഷ്ട്രം, ഒരു ശമ്പള ദിനം' സംവിധാനം ഏര്‍പ്പെടുത്താന്‍ കേന്ദ്രം ;രാജ്യം മുഴുവന്‍ ഒരു ദിവസം എല്ലാ തൊഴിലാളികള്‍ക്കും ശമ്പളം കിട്ടുന്ന വിധത്തിലുള്ള നിയമ നിര്‍മാണം ഉടന്‍

വിവിധ മേഖലകളിലെ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും രാജ്യത്താകെ ഒറ്റ ദിവസം ശമ്പളം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് ഗംഗ്വാര്‍ ആണ് ഇക്കാര്യം അറിയിച്ചത്.രാജ്യം മുഴുവന്‍ ഒരു ദിവസം എല്ലാ തൊഴിലാളികള്‍ക്കും ശമ്പളം കിട്ടുന്ന വിധത്തിലുള്ള നിയമ നിര്‍മാണമാണ് ഉദ്ദേശിക്കുന്നത്.തൊഴിലാളികള്‍ക്ക് യഥാസമയം ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി വിവിധ മേഖലകളില്‍ ഓരോ മാസവും പാന്‍-ഇന്ത്യ ഒറ്റ വേതന ദിനം വേണം. ഈ നിയമം ഉടന്‍ പാസാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രദ്ധാലുവാണെന്നും കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് ഗാംഗ്വര്‍.ഉടന്‍ തന്നെ ഇതുസംബന്ധിച്ച് നിയമനിര്‍മ്മാണം സാധ്യമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചതായും സന്തോഷ് ഗാങ്വര്‍ പറഞ്ഞു.
അതുപോലെ തന്നെ തൊഴിലാളികളുടെ മെച്ചപ്പെട്ട ഉപജീവനമാര്‍ഗ്ഗം സംരക്ഷിക്കാന്‍ അവര്‍ തൊഴിലെടുക്കുന്ന മേഖലകളിലെ ഏകീകൃത മിനിമം വേതനവും പരിശോധിക്കുകയാണെന്ന് ഗംഗ്വാര്‍ പറഞ്ഞു. സെന്‍ട്രല്‍ അസോസിയേഷന്‍ ഓഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇന്‍ഡസ്ട്രി (സിഎപിഎസ്ഐ) സംഘടിപ്പിച്ച സെക്യൂരിറ്റി ലീഡര്‍ഷിപ്പ് സമ്മിറ്റ് 2019ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴില്‍രംഗത്തെ സുരക്ഷിതത്വവും തൊഴിലാളികളുടെ ആരോഗ്യവും തൊഴില്‍ സാഹചര്യങ്ങളും സംരക്ഷിക്കുന്ന ഒക്കുപ്പേഷണല്‍ സേഫ്റ്റി, ഹെല്‍ത്ത് ആന്‍ഡ് വര്‍ക്കിംഗ് കണ്ടീഷന്‍സ് കോഡും (ഒ.എസ്.എച്ച്) മിനിമം കൂലി ഉറപ്പാക്കുന്ന വേജ് കോഡും നടപ്പാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
2019 ജൂലൈ 23നാണ് ഒഎസ്എച്ച് കോഡ് ലോക്സഭയില്‍ അവതരിപ്പിക്കുന്നത്. തൊഴില്‍ സുരക്ഷ, ആരോഗ്യം, ജോലി സാഹചര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട 13 കേന്ദ്ര തൊഴില്‍ നിയമങ്ങളെ ഒരൊറ്റ കോഡിലേക്ക് ലയിപ്പിക്കും. തൊഴിലുടമകളുടെ നിയമന കത്തിന്റെ നിര്‍ബന്ധിത പ്രശ്നങ്ങള്‍, തൊഴിലാളികളുടെ വാര്‍ഷിക സൗജന്യ മെഡിക്കല്‍ പരിശോധന, രാജ്യത്തിന് കീഴിലുള്ള എല്ലാത്തരം തൊഴിലാളികളുടെയും കവറേജ് വിപുലീകരിക്കല്‍ തുടങ്ങി നിരവധി പുതിയ സംരംഭങ്ങള്‍ ഒഎസ്എച്ച് കോഡിലുണ്ട്. 2014 ല്‍ അധികാരമേറ്റതിനുശേഷം തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിന് മോദി സര്‍ക്കാര്‍ സ്ഥിരമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഗംഗ്വാര്‍ പറഞ്ഞു. സങ്കീര്‍ണ്ണമായ 44 തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാനൊരുങ്ങുകയാണ്. ഈ നിയമങ്ങള്‍ കൂടുതല്‍ ഫലപ്രദവും ഉപയോഗപ്രദവുമാക്കുന്നതിന് എല്ലാ പങ്കാളികളുമായും സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പതിമ്മൂന്ന് കേന്ദ്ര തൊഴില്‍ നിയമങ്ങള്‍ ഏകീകരിച്ച് ഒറ്റ നിയമമാക്കുന്നതാണ് ഒ.എസ്.എച്ച് കോഡ്. തൊഴില്‍ ദാതാവ് നിയമന ഉത്തരവ് നല്‍കുക, എല്ലാ തൊഴിലാളികള്‍ക്കും സൗജന്യ വാര്‍ഷിക മെഡിക്കല്‍ ചെക്കപ്പ് തുടങ്ങിയ വ്യവസ്ഥകള്‍ ഇതില്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതുപോലെ ശമ്പളം, ബോണസ് തുടങ്ങിയവ സംബന്ധിച്ച നാല് നിയമങ്ങളിലെ വ്യവസ്ഥകള്‍ ഏകീകരിച്ചതാണ് വേജ് കോഡ്. സങ്കീര്‍ണമായ 44 തൊഴില്‍ നിയമങ്ങള്‍ ഈ സര്‍ക്കാര്‍ പരിഷ്‌കരിക്കുകയാണ്. അസംഘടിത മേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കും പ്രതിമാസം 3,000 രൂപ പെന്‍ഷന്‍ ലഭ്യമാക്കാനുള്ള പദ്ധതിയും പരിഗണനയിലുണ്ടെന്നും മന്ത്രി ഗാംഗ്വാര്‍ പറഞ്ഞു.
നിലവില്‍ തൊഴിലിടങ്ങളില്‍ ശമ്പള വ്യവസ്ഥ വ്യത്യസ്തമാണ്. ഓരോ തൊഴില്‍ കേന്ദ്രത്തിലും വ്യത്യസ്ത തിയ്യതികളിലാണ് ശമ്പളം നല്‍കുന്നത്.അതുതന്നെ ചിലപ്പോള്‍ വൈകി ലഭിക്കുന്ന ഇടങ്ങളുമുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമത്തില്‍ ആഹ്ലാദിക്കുന്നത് അരക്ഷിതരായ തൊഴിലാളികളാണ്.കൃത്യമായ സമയത്ത് തന്നെ വേതനം ലഭിക്കുക എന്ന തൊഴിലാളികളുടെ സ്വപ്ന പദ്ധതിയാണ് ഇപ്പോള്‍ പൂവണിയുന്നത്.
"
https://www.facebook.com/Malayalivartha






















