ഹോസ്റ്റല്‍ ഫീസ് വര്‍ധനക്കെതിരെ നടത്തിയ പ്രതിഷേധത്തിനിടെ വിവേകാനന്ദ പ്രതിമ നശിപ്പിച്ചുവെന്നാരോപിച്ച് ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

ഹോസ്റ്റല്‍ ഫീസ് വര്‍ധനക്കെതിരെ നടത്തിയ പ്രതിഷേധത്തിനിടെ വിവേകാനന്ദ പ്രതിമ നശിപ്പിച്ചുവെന്നാരോപിച്ച് ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. സ്വാമി വിവേകാനന്ദ സ്റ്റാറ്റിയു കമ്മിറ്റിയിലെ ബുദ്ധ സിങ് നല്‍കിയ പരാതി പരിഗണിച്ചാണ് നടപടി. ഏഴ് പേര്‍ക്കെതിരെയാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്. എന്നാല്‍, ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. പ്രതിഷേധകാരികള്‍ പ്രതിമക്ക് താഴെ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ എഴുതുകയും ചെയ്തിട്ടുണ്ട്.
ജെ.എന്‍.യുവിലെ ഭരണനിര്‍വഹണ ബ്ലോക്കിനും വിദ്യാര്‍ഥികള്‍ കേടുപാട് വരുത്തിയതായി പരാതിയുണ്ട്. നവംബര്‍ 14നാണ് കേസിനാസ്പദമായ സംഭവം. അതേസമയം, പ്രതിമ നശിപ്പിച്ചതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
"
https://www.facebook.com/Malayalivartha






















