മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ഥിയായിരുന്ന ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പിതാവ് അബ്ദുള്‍ ലത്തീഫ്

മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ഥിയായിരുന്ന ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പിതാവ് അബ്ദുള്‍ ലത്തീഫ്. പ്രതികള്‍ കാമ്പസിനുള്ളില്‍ തന്നെയുണ്ടെന്നും അവരെ ഈ വെള്ളിയാഴ്ചയ്ക്കകം അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അറസ്റ്റ് ഉടന്‍ ഉണ്ടായില്ലെങ്കില്‍ ഫാത്തിമയ്ക്ക് അനുഭവിക്കേണ്ടി വന്നതെല്ലാം സമൂഹത്തോട് വിളിച്ചു പറയുമെന്നു പറഞ്ഞ അബ്ദുള്‍ ലത്തീഫ് നിലവിലെ അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും പറഞ്ഞു.
സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും പൂര്‍ണ വിശ്വാസമുണ്ട്. ഡല്‍ഹിയില്‍ നിന്ന് മുഖ്യമന്ത്രി തിരിച്ചെത്തിയാല്‍ ഉടന്‍ അദ്ദേഹത്തെ സന്ദര്‍ശിക്കും. സംഭവവുമായി ബന്ധപ്പെട്ട് തന്റെ കൈവശമുള്ള തെളിവുകളും മറ്റും അദ്ദേഹത്തിന് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
L
https://www.facebook.com/Malayalivartha






















