ജമ്മു കാശ്മീരില്‍ വീണ്ടും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.... പാക് പ്രകോപനത്തിനെതിരെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു

ജമ്മു കശ്മീരില്‍ വീണ്ടും പാക്കിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. എന്നാല്‍ പാക് പ്രകോപനത്തിനെതിരെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. കത്വ ജില്ലയിലെ ഹിരാനഗര്‍ സെക്ടറിലാണ് വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. രാത്രി ഒന്‍പതരയോടെയായിരുന്നു ആക്രമണം.
പാക്കിസ്ഥാന്‍ ഞായറാഴ്ച രാവിലെയും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയിരുന്നു. പൂഞ്ച് ജില്ലയിലെ സഹാപുരിലാണ് പാക് സൈന്യം വെടിയുതിര്‍ത്തത്. കഴിഞ്ഞ ദിവസം പാക് സൈന്യം ജമ്മു കശ്മീരിലെ വീടുകള്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു.
https://www.facebook.com/Malayalivartha






















