ഫാത്തിമയുടെ മരണത്തില്‍ ആരോപണ വിധേയരായ അധ്യാപകരെ തമിഴ്‌നാട് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഉടന്‍ ചോദ്യം ചെയ്യും.. സത്യം പുറത്തു വരുമെന്നും അന്വേഷിക്കുന്നത് മികച്ച ഉദ്യോഗസ്ഥരെന്നും ആര്‍. സുബ്രഹ്മണ്യം

ഫാത്തിമയുടെ മരണത്തില്‍ ആരോപണ വിധേയരായ അധ്യാപകരെ തമിഴ്‌നാട് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഉടന്‍ ചോദ്യം ചെയ്യും. മൊബൈലിലെ നോട്ട്പാഡില്‍ പരാമര്‍ശിക്കപ്പെട്ട സുദര്‍ശന്‍ പദ്മനാഭന്‍ ഉള്‍പ്പെടെയുള്ളവരാണിവര്‍. അതിനിടെ കേന്ദ്ര വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ ദളിത്,ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ട വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കണമെന്ന ആവശ്യം ശക്തമായി.
മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ടു കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആര്‍. സുബ്രഹ്മണ്യം മദ്രാസ് ഐഐടി സന്ദര്‍ശിച്ചു.ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവരുമായി സംസാരിച്ച അദ്ദേഹം, സത്യം പുറത്തു വരുമെന്നും ഏറ്റവും മികച്ച ഉദ്യോഗസ്ഥരാണു കേസ് അന്വേഷിക്കുന്നതെന്നും പറഞ്ഞു. എന്നാലിപ്പോള്‍ എവിടെ വെച്ച് ചോദ്യം ചെയ്യുമെന്ന് വെളിപ്പെടുത്തിയിട്ടില്ല.ഈ അധ്യാപകരോട് ഐ.ഐ.ടി. ക്യാംപസ് വിട്ടുപോകരുതെന്ന് നേരത്തെ തന്നെ പൊലീസ് നിര്‍ദേശിച്ചിരുന്നു.അന്വേഷണത്തെ ബാധിക്കുന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തരുത്.റിപ്പോര്‍ട്ട് ഉടന്‍ കേന്ദ്ര മാനവശേഷി മന്ത്രിക്ക് കൈമാരുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ഐ.ഐ.ടിയിലെ സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി ആവശ്യപ്പെട്ട് എന്‍ എസ്.യു തമിഴ്‌നാട് ഘടകം ഇന്നു മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.2007 ല്‍ ഡല്‍ഹി എയിംസില്‍ രുപീകരിച്ച ത്രോട്ട് കമ്മിറ്റിക്കു സമാനമായ സംവിധാനം മറ്റു കേന്ദ്ര വിദ്യഭ്യാസ സ്ഥപാനങ്ങളിലും വേണമെന്ന ആവശ്യം ശക്തമാകുകയാണ്.ഇതിനിടെ ഫാത്തിമയുടെ പിതാവ് അബ്ദുള്‍ ലത്തീഫ് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയെ കണ്ടു. ഫാത്തിമ മദ്രാസ് ഐഐ ടിയില്‍ ജാതീയ വിവേചനം നേരിട്ടതായി അബ്ദുള്‍ ലത്തീഫ് പറഞ്ഞു. തമിഴ്നാട് പൊലീസിന്റെ അന്വേഷണത്തില്‍ ഇപ്പോള്‍ തൃപ്തനെന്നും തെളിവു നശിപ്പിക്കാനാണ് ഇവര്‍ ആദ്യം ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്നാട് ഗവര്‍ണറേയും ഫാത്തിമയുടെ പിതാവ് കാണുന്നുണ്ട്.
പഠിക്കാന്‍ സമര്‍ത്ഥയായിരുന്ന മകള്‍ ഫാത്തിമ ലത്തീഫ് അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനെ ഭയന്നിരുന്നതായി പിതാവ് അബ്ദുള്‍ ലത്തീഫ് പറഞ്ഞു. . അദ്ദേഹം മോശക്കാരനെന്ന് മകള്‍ തനിക്ക് സന്ദേശമയച്ചിരുന്നു. ഇദ്ദേഹത്തേയും മകളുടെ മരണത്തിനുത്തരവാദികളേയും ഉടന്‍ പിടികൂടണം. അനുകൂല മറുപടിയാണ് തമിഴ്നാട് മുഖ്യമന്ത്രിയി ല്‍ നിന്നും ഡിജിപിയില്‍ നിന്നും ലഭിച്ചത്. മദ്രാസ് ഐഐടിയില്‍ മകള്‍ ജാതീയ വിവേചനം നേരിട്ടിരുന്നു. ശിരോവസ്ത്രം മകള്‍ മുമ്പേ ധരിക്കാറില്ലെന്നും പിതാവ് പറയുന്നു.മകളുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തണം മിടുക്കിയായ വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ചിട്ടും തിരിഞ്ഞു നോക്കാത്ത മദ്രാസ് ഐ ഐ ടിക്ക് പരാതി നല്‍കാനില്ലെന്നും അബ്ദുള്‍ ലത്തീഫ് പറഞ്ഞു
ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് ഐഐടിയില്‍ സമരം പ്രഖ്യാപിച്ചിരിക്കുകയാണ് വിദ്യാര്‍ഥികള്‍. ഫാത്തിമയുടെ മരണത്തില്‍ ആഭ്യന്തര അന്വേഷണം വേണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.അന്വേഷണം ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഡയറക്ടര്‍ക്ക് നിവേദനം നല്‍കി.രാവിലെ പത്തുമണിക്കുള്ളില്‍ മറുപടി ലഭിച്ചില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha






















