ഒടുവിൽ പോലീസ് വഴങ്ങി; ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെ വിട്ടയച്ചു തുടങ്ങി

ജെഎൻയു വിദ്യാർത്ഥി സമരത്തിൽ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെ വിട്ടയച്ചു തുടങ്ങി. ദില്ലി കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയ വിദ്യർത്ഥികളെയാണ് പോലീസ് വിട്ടയച്ചത്. ഹോസ്റ്റൽ ഫീസ് വർധനവ് അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചായിരുന്നു ജെഎൻയു വിദ്യാർത്ഥികൾ പാർലമെന്റ് മാർച്ച് നടത്തിയത്. സഫ്ദർ ജംഗ് ശവകുടീരത്തിന് മുൻപിൽ പൊലീസ് തടഞ്ഞിരുന്നു.
ഇതിനിടെ ചിലരെ ലാത്തി വീശി ഓടിക്കുകയും ചിലർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മാത്രമല്ല ചില വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ അവരെ വിട്ടയച്ച് തുടങ്ങിയിരിക്കുന്നു. കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടയക്കാതെ മാർച്ച് അവസാനിപ്പിക്കില്ലെന്ന് വിദ്യാർത്ഥികൾ കടുത്ത നിലപാടെടുത്തു. ഇതോടെയാണ് കന്റോൺമെന്റ് പൊലീസ് വിദ്യാർത്ഥികളെ വിട്ടയച്ചത്.
https://www.facebook.com/Malayalivartha






















