ഐ.ഐ.ടി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണം: ആഭ്യന്തര അന്വേഷണം നടത്തില്ലെന്ന് ഐ.ഐ.ടി: അന്വേഷണം ആവശ്യപ്പെട്ട് ഐ.ഐ.ടി വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു

ഐ.ഐ.ടി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണത്തില്‍ ആഭ്യന്തര അന്വേഷണം നടത്താനാകില്ലെന്ന് മദ്രാസ് ഐ.ഐ.ടി. പോലീസ് അന്വേഷണം നടക്കുന്നതിനാല്‍ ആഭ്യന്തരമായ അന്വേഷണം നടത്താനാകില്ലെന്നാണ് ഐ.ഐ.ടിയുടെ നിലപാട്. ഇതോടെ ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് ഐ.ഐ.ടി വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. രാവിലെ 11 മണിയോടെയാണ് വിദ്യാര്‍ത്ഥികള്‍ കാമ്ബസില്‍ നിരാഹാര സമരം ആരംഭിച്ചത്. ചിന്ത ബാര്‍ എന്ന കൂട്ടായ്മയുടെ പ്രവര്‍ത്തകരായ അസര്‍, ജസ്റ്റിന്‍ എന്നീ വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ നിരാഹാരം കിടക്കുന്നത്. എന്നാല്‍ ഈ വര്‍ഷം തന്നെ കാമ്ബസില്‍ വേറെയും ആത്മഹത്യകളുണ്ടായപ്പോഴും ഐ.ഐ.ടി ആഭ്യന്തര അന്വേഷണം നടത്തിയിരുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു.
അതിനിടെ ആരോപണ വിധേയരായ മൂന്ന് അദ്ധ്യാപകരും ചോദ്യം ചെയ്യലിന് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് എത്തിയില്ല . മതപരമായ വിവേചനം നടത്തിയെന്ന ആരോപണം നേരിടുന്ന സുദര്‍ശന്‍ പത്മനാഭന്‍ ,സഹഅദ്ധ്യാപകരായ മിലിന്ദ് ,ഹരിപ്രസാദ് എന്നിവര്‍ക്കാണ് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നത്.
https://www.facebook.com/Malayalivartha






















