അച്ഛന്റെയും മുത്തച്ഛന്റേയും പാത പിന്തുടര്‍ന്ന അദ്ധ്യാപകനായ ഫിറോസിന് സംഭവിച്ചത്?

തന്റെ മുത്തച്ഛന്‍ ഗഫൂര്‍ ഖാന്‍ ഭജനകള്‍ പാടുന്നതും ഹിന്ദു മതവിശ്വാസികള്‍ ഭക്തിയോടെ അത് കേട്ടിരിക്കുന്നതും കണ്ടാണ് രാജസ്ഥാന്‍ സ്വദേശിയായ ഫിറോസ് ഖാന്‍ വളര്‍ന്നത്. എന്നാല്‍ ഹിന്ദു സര്‍വകലാശാലയിലെ സംസ്‌കൃതം പ്രൊഫസറായി അദ്ധ്യാപനം ആരംഭിച്ച ഫിറോസിന് അപമാനം നേരിടേണ്ടി വന്നത് സ്വന്തം വിദ്യാര്‍ത്ഥികളില്‍ നിന്നാണെന്ന ഫിറോസ് പറയുന്നു. ഫിറോസിന്റെ മതമായിരുന്നു അവരുടെ പ്രശ്‌നം. മുസ്ലിം മതത്തില്‍പ്പെട്ട ഒരാള്‍ തങ്ങളെ സംസ്‌കൃതം പഠിപ്പിക്കുന്നത് ശരിയല്ലെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ പക്ഷം. ഇക്കാരണം പറഞ്ഞുകൊണ്ട് ഇവര്‍ സര്‍വകലാശാലയില്‍ സമരമിരിക്കുക പോലും ചെയ്തു. ബനാറസ് സര്‍വകലാശായുടെ സ്ഥാപകനായ 'പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ ഒരിക്കലും ഇങ്ങനെയൊരു കാര്യം ആഗ്രഹിക്കില്ല' എന്നതായിരുന്നു അവരുടെ മുദ്രാവാക്യം.
ഫിറോസിന്റെ അച്ഛനായ രാംജന്‍ ഖാനും ഒട്ടും വ്യത്യസ്തനായിരുന്നില്ല. സംസ്‌കൃതപണ്ഡിതനായിരുന്ന അദ്ദേഹം തന്റെ ജന്മസ്ഥലമായ ജയ്പൂരിലെ ബഗ്രു ഗ്രാമത്തിലെ ഗോശാലകള്‍ക്ക് മുന്‍പിലായി നിരന്തരം മതപ്രഭാഷണങ്ങള്‍ നടത്തി പേരെടുത്തയാളായിരുന്നു. അക്കാലത്തൊന്നും ഫിറോസിനും കുടുംബത്തിനും യാതൊരു ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നിട്ടില്ല. എന്നാല്‍ അച്ഛന്റെയും മുത്തച്ഛന്റേയും പാത പിന്തുടര്‍ന്നുകൊണ്ട് സംസ്‌കൃത ഭാഷ പഠിപ്പിക്കുന്ന അദ്ധ്യാപകനായി ഉപജീവനം തേടിയ ഫിറോസിന് അഭിമുഖീകരിക്കേണ്ടി വന്നത് അപമാനവും അവഗണനയുമാണ്.
ഒരു മുസ്ലിം ആയത് കൊണ്ട് തനിക് സംസ്‌കൃതം പഠിപ്പിക്കാന്‍ യോഗ്യതയില്ലേ എന്ന് ഫിറോസും ചോദിക്കുന്നു. ഫിറോസിന്റെ കഴിവും യോഗ്യതയും അനുസരിച്ചാണ് അദ്ദേഹത്തെ അദ്ധ്യാപകനായി നിയമിച്ചതെന്ന് വി.സി വിദ്യാര്‍ത്ഥികളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടും വിദ്യാര്‍ത്ഥികള്‍ സമരത്തില്‍ നിന്നും പിന്മാറാന്‍ കൂട്ടാക്കിയിട്ടില്ല.
https://www.facebook.com/Malayalivartha






















