ജെഎന്‍യുവിലെ ലാത്തിച്ചാര്‍ജ്, കാഷ്മീര്‍ വിഷയം... പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ നിര്‍ത്തിവച്ചു

ജെഎന്‍യുവിലെ ലാത്തിച്ചാര്‍ജ്, കാഷ്മീര്‍ വിഷയങ്ങളില്‍ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ രണ്ടു മണിവരെ നിര്‍ത്തിവച്ചു. ലോക്‌സഭയിലും മുദ്രാവാക്യങ്ങളുമായി കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. കോണ്‍ഗ്രസ് നല്‍കിയ അടിയന്തരപ്രമേയം തള്ളിയതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുടെ എസ്പിജി സുരക്ഷ പിന്‍വലിച്ച വിഷയത്തിലാണ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. നോട്ടീസ് തള്ളിയ സ്പീക്കര്‍ ചോദ്യോത്തര വേളയുമായി മുന്നോട്ട് പോയി.
"
https://www.facebook.com/Malayalivartha






















