Widgets Magazine
31
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച എന്‍സിപി നേതാവ് അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും... 


ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഇടംപിടിച്ച മലയാളി വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി.ജെ.റോയിയുടെ സംസ്കാരം ഇന്ന് ..


സോണിയാഗാന്ധിക്കെതിരായ ദുഷ്പ്രചാരണം സിപിഎം അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല...


വാക്‌പോര് കടുക്കുന്നു.. വി ഡി സതീശനെതിരെ ശിവന്‍കുട്ടി വീണ്ടും രംഗത്തെത്തി..പറവൂരില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് ഉറപ്പാക്കുക.. ഈ നീക്കം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും..


സ്ത്രീധന പീഡന കൊലപാതകം..കമാൻഡോയായ 27 കാരി കാജൽ ചൗധരിയെ ഭർത്താവ് ഡംബെൽ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി..ഭർതൃ വീട്ടുകാർ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് വിവരം...

അഘാടിയില്‍ കല്ലുകടി; മഹാരാഷ്ട്രയില്‍ ശിവസേനയുള്‍പ്പെട്ട ബിജെപി ഇതര സര്‍ക്കാരില്‍ മുഖ്യമന്ത്രിയടക്കം 43 മന്ത്രിമാരെ ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസ എന്‍സിപി നേതൃയോഗത്തില്‍ പ്രാഥമിക ധാരണ

22 NOVEMBER 2019 02:32 PM IST
മലയാളി വാര്‍ത്ത

മഹാരാഷ്ട്രയില്‍ ശിവസേനയുള്‍പ്പെട്ട ബിജെപി ഇതര സര്‍ക്കാരില്‍ മുഖ്യമന്ത്രിയടക്കം 43 മന്ത്രിമാരെ ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസ എന്‍സിപി നേതൃയോഗത്തില്‍ പ്രാഥമിക ധാരണ. 3 കക്ഷികളും ഇന്നു മുംബൈയില്‍ ചര്‍ച്ച നടത്തി സര്‍ക്കാര്‍ രൂപീകരണ നടപടികളിലേക്കു കടക്കും.

കോണ്‍ഗ്രസും എന്‍സിപിയും ചേര്‍ന്നു രൂപം നല്‍കിയ പൊതു മിനിമം പരിപാടിക്കു സേനയുടെ അംഗീകാരം സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകും. സേനയുമായി കൈകോര്‍ക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിനു പാര്‍ട്ടിയുടെ പ്രവര്‍ത്തക സമിതി അംഗീകാരം നല്‍കി. മുഖ്യമന്ത്രിപദം 5 വര്‍ഷം സേനയ്ക്കു നല്‍കുന്നതില്‍ ഇരു കക്ഷികള്‍ക്കും എതിര്‍പ്പില്ലെന്നാണു സൂചനയെങ്കിലും അന്തിമ തീരുമാനമായിട്ടില്ല.

രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന ആഗ്രഹം എന്‍സിപിക്കുണ്ട്. കോണ്‍ഗ്രസിനും എന്‍സിപിക്കും ഓരോ ഉപമുഖ്യമന്ത്രിമാര്‍. സ്പീക്കര്‍ പദവിക്ക് കോണ്‍ഗ്രസ് അവകാശമുന്നയിക്കും. ശിവസേനയ്ക്ക് 16, എന്‍സിപിക്ക് 15, കോണ്‍ഗ്രസിന് 12 എന്നിങ്ങനെയാണു മന്ത്രിസഭാ പ്രാതിനിധ്യം പരിഗണിക്കുന്നത്. എംഎല്‍എമാരുടെ എണ്ണത്തിന് ആനുപാതികമായി മന്ത്രിപദവി എന്ന കോണ്‍ഗ്രസ് നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. വകുപ്പ് വിഭജനം പിന്നീട് തീരുമാനിക്കും.

അപ്രധാന വകുപ്പുകളാണു ലഭിക്കുന്നതെങ്കില്‍ കൂടുതല്‍ മന്ത്രിമാരെ കോണ്‍ഗ്രസ് ആവശ്യപ്പെട്ടേക്കുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ വസതിയില്‍ ചേര്‍ന്ന നേതൃയോഗത്തില്‍ മഹാ വികാസ് അഘാടി (മഹാ പുരോഗമന സഖ്യം) എന്ന പേര് സഖ്യത്തിനു നല്‍കുന്നതു ചര്‍ച്ചയായി. സര്‍ക്കാര്‍ രൂപീകരണത്തിനുള്ള പൊതു മിനിമം പരിപാടിയുടെ ഉള്ളടക്കം സംബന്ധിച്ച് ഇരു കക്ഷികളും യോഗത്തില്‍ ധാരണയിലെത്തി.

ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷതയില്‍ സഖ്യം അടിയുറച്ചു നില്‍ക്കുമെന്ന പരാമര്‍ശം കോണ്‍ഗ്രസിന്റെ ആവശ്യപ്രകാരം പൊതു മിനിമം പരിപാടിയില്‍ ഉള്‍പ്പെടുത്തി. ഭരണഘടനയുടെ ആമുഖ വാചകങ്ങളും ചേര്‍ക്കും. ഇക്കാര്യം പവാര്‍ മുഖേന സേനാ നേതൃത്വത്തെ കോണ്‍ഗ്രസ് അറിയിച്ചു.

ഇന്നലെ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന അടിയന്തര പ്രവര്‍ത്തക സമിതി യോഗത്തിന്റെ നിര്‍ദേശപ്രകാരമാണു മതനിരപേക്ഷതയ്ക്ക് ഊന്നല്‍ നല്‍കാനുള്ള തീരുമാനം. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ജയറാം രമേശ്, കെ.സി. വേണുഗോപാല്‍, പൃഥ്വിരാജ് ചവാന്‍, അശോക് ചവാന്‍, മഹാരാഷ്ട്ര പിസിസി പ്രസിഡന്റ് ബാലാസാഹേബ് തോറാട്ട് തുടങ്ങിയവരാണു പവാറുമായി ചര്‍ച്ച നടത്തിയത്.

മുംബൈ ന്മ കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന നേതാക്കള്‍ തമ്മില്‍ നടത്തുന്ന ചര്‍ച്ചയില്‍ അഭിപ്രായ ഐക്യമായാല്‍ ഇന്നു തന്നെ മഹാരാഷ്ട്രയിലെ പുതിയ രാഷ്ട്രീയ കൂട്ടുകെട്ടായ മഹാ പുരോഗമന സഖ്യം പ്രഖ്യാപിച്ചേക്കും. ഒപ്പം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുടെ പേരും. പൊതുമിനിമം പരിപാടിയുടെ കരടിനു ശേഷം ആദ്യമായാണു മൂന്നു പാര്‍ട്ടികളുടെയും നേതാക്കളും പരസ്പരം ചര്‍ച്ച നടത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചരിത്രത്തിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയെന്ന റെക്കോര്‍ഡോടെയാണ് അധികാര കേന്ദ്രത്തിലേക്ക് ...  (14 minutes ago)

മലയാളി വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി.ജെ.റോയിയുടെ സംസ്കാരം ഇന്ന് ..  (31 minutes ago)

റോയ് സിജെയുടെ ആത്മഹത്യ; 'ആദായ നികുതി ഉദ്യോഗസ്ഥര്‍ക്കെതിരെ കോണ്‍ഫിഡന്റ് ഗ്രൂപ്പ്  (5 hours ago)

വേലിയേറ്റ വെള്ളപ്പൊക്കം ദുരന്ത നിവാരണത്തിന്റെ പരിധിയില്‍വരുമെന്ന് സര്‍ക്കാര്‍  (6 hours ago)

ഭര്‍ത്താവ് കളിയാക്കിയതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി  (6 hours ago)

സ്പ്രിന്‍ക്ലര്‍ കരാറില്‍ നടപടിക്രമങ്ങളില്‍ ഗുരുതര വീഴ്ചയെന്ന് ഹൈക്കോടതി  (6 hours ago)

പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സപ്പിഴവ് ആരോപണവുമായി യുവതി  (7 hours ago)

യഥാര്‍ത്ഥ ജീവിത കഥയുമായി 'ഇനിയും' പ്രേക്ഷകരുടെ മുമ്പില്‍  (7 hours ago)

ഭാര്യയും സുഹൃത്തും ചേര്‍ന്ന് നടത്തിയ ഗൂഡാലോചന; വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് കണ്ടെത്തി കോടതി  (7 hours ago)

ഉത്സവപ്പറമ്പില്‍ സംഘര്‍ഷം തടയാന്‍ ശ്രമിച്ച എസ്‌ഐക്ക് മര്‍ദ്ദനം  (8 hours ago)

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 42കാരന് 100 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (8 hours ago)

വര്‍ഷങ്ങള്‍ക്ക് ശേഷം പാകിസ്ഥാനും ബംഗ്ലാദേശും നേരിട്ടുള്ള വ്യോമയാന ബന്ധം പുനരാരംഭിച്ചു  (8 hours ago)

ഇ.ശ്രീധരനെ പരിഹസിച്ച് എം.വി.ഗോവിന്ദന്‍  (8 hours ago)

പ്രണയത്തെ എതിര്‍ത്ത മാതാപിതാക്കളോട് നഴ്‌സായ മകള്‍ കാട്ടിയ ക്രൂരത  (8 hours ago)

വൈശാഖിനെ കുടുക്കിയത് ജൂസ്? യുവതിക്കൊപ്പം മയക്കു ഗുളിക കലര്‍ത്തിയ ജൂസ് അല്‍പം കഴിച്ച വൈശാഖനും കഴിച്ചതിനാല്‍ ആശുപത്രിയിലായതോടെ സിസിടിവി തെളിവുകള്‍ നശിപ്പിക്കാന്‍ കഴിഞ്ഞില്ല  (9 hours ago)

Malayali Vartha Recommends