ദിലീപ് സാങ്‌വി സമ്പന്ന ഇന്ത്യക്കാരില്‍ ഒന്നാമന്‍

ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരന്‍ എന്ന സ്ഥാനം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിക്ക് നഷ്ടമായി. അംബാനിയെ പിന്തള്ളി സണ്‍ ഫാര്‍മ ഉടമ ദിലീപ് സാങ്‌വി (59)യാണ് ഈ പദവിയില്‍ എത്തിയത്. വ്യഴാഴ്ച അവസാനിച്ച ബി.എസ്.ഇ സൂചിക പ്രകാരം സണ്‍ ഫാര്‍മ, സണ്‍ ഫാര്‍മ അഡ്വാന്‍സ്ഡ് റീസേര്‍ച്ച്, റാന്‍ബക്‌സി ലാബ് എന്നീ കമ്പനികളില്‍ 63% ഓഹരിയുള്ള സാങ്‌വിയ്ക്ക് ആസ്തി 23.42 ബില്യണ്‍ ഡോളര്‍ (1.46 ലക്ഷം കോടി രൂപ) ആയി.
ഗുജറാത്ത് സ്വദേശിയാണ് സാങ്‌വി. സുസ്‌ലോണ്‍ കാറ്റാടി വൈദ്യുതി കമ്പനിയില്‍ സാങ്‌വിയ്ക്കും കുടുംബത്തിനുമുള്ള 23% ഓഹരിയുടെ മൂല്യം കൂടി പരിഗണിക്കുമ്പോള്‍ 1.48 ലക്ഷം കോടിയാകും സമ്പാദ്യം.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ കമ്പനികളില്‍ 42% ഓഹരിയുള്ള മുകേഷ് അംബാനിയുടെ ആസ്തി നിലവില്‍ 21.2 ബില്യണ്‍ ഡോളര്‍ (1.32 ലക്ഷം കോടി രൂപ) ആണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























