ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

രാജസ്ഥാനില്‍ സ്‌കൂളില്‍ പോയ ആറു വയസുകാരിയായ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത് ശ്വാസംമുട്ടിച്ച് കൊന്നു. ശനിയാഴ്ച സ്‌കൂളില്‍ പോയ കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.കായികമത്സരത്തില്‍ പങ്കെടുക്കാനായാണ് കുട്ടി ശനിയാഴ്ച സ്‌കൂളില്‍ പോയത്. എന്നാല്‍ വൈകീട്ട് തിരിച്ചെത്തിയില്ല. രക്തംവാര്‍ന്ന നിലയില്‍ കുട്ടിയുടെ മൃതദേഹം ഞായറാഴ്ച രാവിലെ കാടിനോട് ചേര്‍ന്ന് കണ്ടെത്തുകയായിരുന്നു.ക്രൂരമായ ബലാത്സംഗത്തിന് ശേഷം സ്‌കൂള്‍ യൂണിഫോമിലെ ബെല്‍റ്റ് ഉപയോഗിച്ച് കുട്ടിയെ കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹത്തിന് സമീപത്ത് മദ്യക്കുപ്പികള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി പൊലീസ് സൂപ്രണ്ട് പറഞ്ഞു.
https://www.facebook.com/Malayalivartha
























