കശ്മീരില്‍ സ്ഥിതി സാധാരണം; എന്നാല്‍ കോണ്‍ഗ്രസിന്റെ അവസ്ഥ സാധാരണമാക്കാന്‍ എനിക്ക് സാധിക്കില്ല; പരിഹാസവുമായി അമിത് ഷാ
ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ ശാന്തമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയില്‍ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടുകളെ വിമര്ശിക്കവെ കശ്മീരില്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്ന് പ്രവചിച്ച പാര്‍ട്ടിയെ അമിത് ഷാ വിമര്‍ശിക്കുകയും ചെയ്തു.
കശ്മീര്‍ താഴ്വരയിലെ സ്ഥിതി തികച്ചും സാധാരണമാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെ അവസ്ഥ സാധാരണമാക്കാന്‍ എനിക്ക് സാധിക്കില്ല, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയാല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്നാണ് അവര്‍ പ്രവചിച്ചത്. അത്തരമൊരു സംഭവവും ഉണ്ടായിട്ടില്ല, ഒരു ബുള്ളറ്റ് പോലും പൊട്ടിച്ചില്ല എന്നും അമിത് ഷാ പറഞ്ഞു.
https://www.facebook.com/Malayalivartha