Widgets Magazine
19
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ പി ശങ്കരദാസിന്റെ ഫേക്ക് ഐ സി യു നാടകം പൊളിച്ചടുക്കി കോടതി: ഗുരുതരമായ മാനസികാഘാതമെന്ന് എഴുതിച്ചേർത്തു; എന്നാൽ പിന്നെ ഊളമ്പാറയ്ക്ക് വിടാമെന്ന്...രക്ഷിക്കാൻ ഇറങ്ങിയവരും ഞെട്ടിച്ചു...


തെരുവ് നായ ശല്യം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണം: ചെറിയാൻ ഫിലിപ്പ്


ഇനിയൊരു ദീപക്കോ മുകേഷോ, അല്ലെങ്കിൽ അത്തരം ആൾക്കാർ ഉണ്ടാവരുത്... അതിജീവിതന്റെ കുടുംബത്തിന് സാമ്പത്തിക സഹായവുമായി മിഷൻ മെൻസ് കമ്മീഷൻ: ദീപക്കിന്റെ മരണത്തിന് കാരണക്കാരിയായ യുവതിക്കെതിരെ നിയമപോരാട്ടം...


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..

നിർഭയ കൂട്ട ബലാത്സംഗ കേസിലെ നാലു പ്രതികളെയും തൂക്കിലേറ്റാൻ എന്നെ അനുവദിക്കണം.ഒരു സ്ത്രീക്കും വധശിക്ഷ നടപ്പാക്കാന്‍ കഴിയുമെന്ന സന്ദേശം രാജ്യം മുഴുവന്‍ നല്‍കാന്‍ ഇതുകൊണ്ടാകും.. ഒരു പെണ്ണു തന്നെ വധശിക്ഷ നടപ്പിലാക്കുന്നെന്ന അറിവ് ബലാത്സംഗം പോലെ ക്രൂരമായ കൃത്യങ്ങൾ ചെയ്യുന്നവർക്ക് ഒരു പാഠമാകും. ഈ കാര്യത്തിൽ എനിക്കു സിനിമാ നടിമാരുടെയും വനിതാ എംപിമാരുടെയും പിന്തുണ ആവശ്യമാണ്.. സ്ത്രീകൾ സമൂഹത്തിൽ ഭയപ്പെട്ടു ജീവിക്കേണ്ടവരല്ല'- വര്‍ത്തിക

15 DECEMBER 2019 03:43 PM IST
മലയാളി വാര്‍ത്ത

നിര്‍ഭയാ കേസിലെ പ്രതികളെ തനിക്കു തൂക്കിക്കൊല്ലണമെന്ന് അന്താരാഷ്ട്ര ഷൂട്ടിങ് താരം വര്‍ത്തിക സിങ്. ഈയാവശ്യം ഉന്നയിച്ചുകൊണ്ടുള്ള പേപ്പറും ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള വര്‍ത്തികയുടെ ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയായിക്കഴിഞ്ഞു..സംഭവത്തിലെ നാലു പ്രതികള്‍ക്കും വധശിക്ഷ നടപ്പാക്കുക എന്നാവശ്യപ്പെട്ട് വര്‍തിക സ്വന്തം രക്തത്തിലാണ് ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്തെഴുതി അയച്ചത്

'നിർഭയ കൂട്ട ബലാത്സംഗ കേസിലെ നാലു പ്രതികളെയും തൂക്കിലേറ്റാൻ എന്നെ അനുവദിക്കണം.ഒരു സ്ത്രീക്കും വധശിക്ഷ നടപ്പാക്കാന്‍ കഴിയുമെന്ന സന്ദേശം രാജ്യം മുഴുവന്‍ നല്‍കാന്‍ ഇതുകൊണ്ടാകും.. ഒരു പെണ്ണു തന്നെ വധശിക്ഷ നടപ്പിലാക്കുന്നെന്ന അറിവ് ബലാത്സംഗം പോലെ ക്രൂരമായ കൃത്യങ്ങൾ ചെയ്യുന്നവർക്ക് ഒരു പാഠമാകും. ഈ കാര്യത്തിൽ എനിക്കു സിനിമാ നടിമാരുടെയും വനിതാ എംപിമാരുടെയും പിന്തുണ ആവശ്യമാണ്. ഇതു നടപ്പിലാക്കുന്നതിലൂടെ സമൂഹത്തിൽ മാറ്റം വരുമെന്നാണു പ്രതീക്ഷിക്കുന്നത്. സ്ത്രീകൾ സമൂഹത്തിൽ ഭയപ്പെട്ടു ജീവിക്കേണ്ടവരല്ല'- വർത്തിക സിങ് പറഞ്ഞു.

നിര്‍ഭയാ കേസിലെ പ്രതികളുടെ വധശിക്ഷ എത്രയും പെട്ടെന്നു നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് നിര്‍ഭയയുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് അടുത്തിടെ മാറ്റിവെച്ചിരുന്നു.. ഡിസംബര്‍ 18 ന് മുന്‍പായി പ്രതികളുടെ വധശിക്ഷ നടപ്പിലാക്കണമെന്നായിരുന്നു ഹരജിയില്‍ മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നത്.. അതേസമയം കേസിലെ നാലു പ്രതികളിൽ ഒരാളായ അക്ഷയ് താക്കൂർ വധശിക്ഷ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു ഹർജി നൽകി ,.ഇത് ചൊവ്വാഴ്ച സുപ്രീം കോടതി കേൾക്കും.

ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജി സതീഷ്‌കുമാര്‍ അറോറയാണ് ഹരജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. വധശിക്ഷക്കെതിരെ പ്രതി അക്ഷയ് താക്കൂർ നല്‍കിയ പുന:പരിശോധനാ ഹര്‍ജി പരിഗണിച്ച ശേഷമാകും നിര്‍ഭയയുടെ മാതാപിതാക്കളുടെ ഹര്‍ജി കോടതി പരിഗണിക്കുന്നത്.

കഴിഞ്ഞ ഏഴ് വര്‍ഷമായി ഞങ്ങള്‍ കാത്തിരിക്കുകയാണെന്നും ഇനി ഏഴ് ദിവസം പോലും കാത്തിരിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നുമായിരുന്നു നിര്‍ഭയയുടെ മാതാവ് പ്രതികരിച്ചത്. ഡിസംബര്‍ 18ന് പ്രതികളുടെ മരണ വാറണ്ട് പുറപ്പെടുവിക്കണമെന്നും ഇവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു

2012 ഡിസംബർ 16നാണ് ഡൽഹിയിൽ സുഹൃത്തുമൊത്ത് സിനിമ കഴിഞ്ഞു തിരികെ വരുന്ന ഇരുപത്തിമൂന്നുകാരിയായ പാരാമെഡിക്കൽ വിദ്യാര്‍ഥിനിയെ ബസിൽ വച്ച് ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ആറു പേർ ചേർന്ന് അതി ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം റോഡിലേക്കു വലിച്ചെറിഞ്ഞ പെൺകുട്ടി ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

രാജ്യം ഞെട്ടിയ കൊടും ക്രൂരതയ്ക്കു നാളെ ഏഴു വർഷം തികയുമ്പോൾ നിർഭയയുടെ കൊലയാളികളെ തൂക്കിലേറ്റാമെന്ന അഭ്യർഥനയുമായി രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്നും നിരവധി ആളുകളാണു രംഗത്തുവന്നത്..2017 ല്‍ നിര്‍ഭയക്കേസില്‍ നാല് പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചിരുന്നു.

കേസിലെ ആറു പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ കോടതിയുടെ പരിഗണനയിലാണ്. മറ്റൊരാളായ രാംസിങ് തിഹാർ ജയിലിൽ തൂങ്ങിമരിക്കുകയും ചെയ്തു. മറ്റു പ്രതികളായ മുകേഷ്, അക്ഷയ്, പവൻ, വിനയ് എന്നിവരാണ് വധശിക്ഷ കാത്ത് തിഹാർ ജയിലിൽ കഴിയുന്നത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം വ്യാപിപ്പിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം  (55 minutes ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍  (1 hour ago)

ഇന്ത്യയിലെത്തിയ അബുദാബി ഭരണാധികാരിയെ സ്വീകരിച്ച് മോദി  (1 hour ago)

ദീപക്കിന്റെ ആത്മഹത്യയില്‍ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്  (1 hour ago)

ട്രെയിനിന് മുന്നില്‍ ചാടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജീവനൊടുക്കി  (1 hour ago)

നടന്‍ വിജയ്ക്കെതിരെ മനഃപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തേക്കും  (1 hour ago)

സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തിന് ശക്തമായ ഭാഷയില്‍ മറുപടിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  (2 hours ago)

രേണു സുധിക്ക് തെറ്റുകള്‍ തിരുത്താന്‍ ഇനിയും സമയമുണ്ട്; ഇപ്പോള്‍ രേണു സുധി വേദനിപ്പിച്ചയെല്ലാവരും നല്ല മനസുകളുടെ ഉടമകളാണ് ; തുറന്നുപറഞ്ഞ് സംവിധായകന്‍  (2 hours ago)

വിഡിയോ എടുക്കുന്ന സ്ത്രീ എന്താണ് യഥാര്‍ഥത്തില്‍ ഉദ്ദേശിച്ചത്?   (2 hours ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി  (2 hours ago)

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ആദ്യഘട്ട വീടുകള്‍ ഫെബ്രുവരിയില്‍ കൈമാറുമെന്ന് മന്ത്രി കെ രാജന്‍  (3 hours ago)

യുഎസില്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭവും മയക്കുമരുന്ന് കച്ചവടവും  (3 hours ago)

ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നത് ടണ്‍ കണക്കിന് അരി: റേഷന്‍ കടയില്‍ നിന്ന് കിട്ടുന്ന അരിയുടെ അളവ് കൂട്ടുന്നു? കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ സര്‍ക്കാര്‍  (3 hours ago)

ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ മാറ്റിയെന്ന് സംശയിച്ച് ഹൈക്കോടതി  (3 hours ago)

കോഴിക്കോട് വീണ്ടും തെരുവുനായ ആക്രമണം  (3 hours ago)

Malayali Vartha Recommends