ഇന്ത്യൻ പാസ്പോർട്ട് ഇല്ലാത്തതിന്റെ പേരിൽ താൻ ഇന്ത്യക്കാരൻ അല്ലാതെ ആകുമോ; പൗരത്വം സംബന്ധിച്ച ട്രോളുകൾക്കു മറുപടിയുമായി അക്ഷയ് കുമാർ

ലൈക് അൺലൈക് ആക്കിയതിന്റെ പേരിൽ ഒരുപാട് ട്രോളുകൾ അടുത്തിടെ ഏറ്റുവാങ്ങിയ വ്യക്തിയാണ് നടൻ അക്ഷയ് കുമാർ. ലൈക് അബദ്ധത്തിൽ സംഭവിച്ചതാണെന്നും പൗരത്വ നിയമത്തിനെതിരെ ഉള്ള പ്രക്ഷോഭങ്ങൾ താൻ പിന്തുണക്കുന്നില്ലെന്നും പറഞ്ഞ നടനെതിരെ നിരവധി ട്രോളുകൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.'സ്പൈൻ ലെസ്സ്' എന്നുവരെ ആക്ഷേപങ്ങൾ ഉയർന്നു. ഇതിനുപിന്നാലെ ആണ് പുതിയ വാർത്തകൾ നടന്റെ പേരിൽ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇന്ത്യന്‍ പാസ്‍പോര്‍ട്ടുള്ളവര്‍ മാത്രമാണോ ഇന്ത്യക്കാര്‍? മറ്റൊരു രാജ്യത്തിന്‍റെ പാസ്‍പോര്‍ട്ടുള്ളതുകൊണ്ട് ഒരാള്‍ ഇന്ത്യക്കാരനല്ലാതാകുന്നത് എങ്ങനെയാണ്? ഇന്ത്യൻ പാസ്പോര്ട്ട് ഇല്ലാത്തതിന്റെ പേരിലുള്ള പരിഹാസങ്ങൾക്കു മറുപടിയുമായി നടൻ രംഗത്തെത്തിയിരിക്കുകയാണ്. പരിഹാസങ്ങളും ട്രോളുകളും പരിതി ലംഘിക്കുന്നുവെന്നും താൻ ഇന്ത്യന്‍ പാസ്‍പോര്‍ട്ടിനായി അപേക്ഷിച്ചിട്ടുണ്ടെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.
ഇന്ത്യക്കാരനാണെന്ന് പറയാന്‍ പാസ്‍പോര്‍ട്ടാണ് മാനദണ്ഡമെന്ന് താന്‍ വിശ്വസിക്കുന്നില്ല. മറ്റൊരു രാജ്യത്തെ പാസ്‍പോര്‍ട്ടുള്ളതുകൊണ്ട് ഇവിടുള്ള മറ്റേത് ഭാരതീയനേക്കാളും താൻ ചെറുതല്ല. ഇന്ത്യയില്‍ നിന്ന് ചെയ്ത 14 ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് മറ്റെവിടെയെങ്കിലും താമസിച്ചു സിനിമ ചെയ്യാൻ തീരുമാനിച്ചത്. ഇതിന്റെ ശ്രമഫലമായാണ് ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉപേക്ഷിച്ചത്. 15ാമത്തെ ചിത്രം താൻ ഇന്ത്യക്ക് പുറത്ത് നിന്നുമാണ് ചെയ്തത്. അത് വിജയമായിരുന്നു. ഇതോടെയാണ് ഇന്ത്യയ്ക്ക് പുറത്തു തന്നെ തുടരാമെന്ന് തീരുമാനിച്ചത്. പിന്നീടൊരിക്കലും ഇന്ത്യന്‍ പാസ്പോര്‍ട്ട് തിരിച്ച് എടുക്കണമെന്ന് തോന്നിയില്ല. പക്ഷേ അത് ഇത്രയധികം പരിഹാസങ്ങള്‍ക്ക് ഇടയാക്കുമെന്ന് തോന്നിയിരുന്നില്ലെന്നും അക്ഷയ് കുമാർ പരാതിപ്പെടുന്നു.
പരാജയപ്പെട്ട ചിത്രങ്ങള്‍ക്കായി പോലും താന്‍ ഏറെ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. എന്നിട്ടും ആ ചിത്രങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ എഴുപത് ശതമാനം ഭാഗ്യവും മുപ്പത് ശതമാനം കഠിനാധ്വാനവുമാണ് സിനിമയിൽ തുടരാൻ വേണ്ടതെന്നു മനസ്സിലായി. ഇപ്പോള്‍ സിനിമകള്‍ ജയിക്കുന്നതില്‍ ഏറെ സന്തോഷിക്കാറില്ല, കാരണം 14 ചിത്രങ്ങള്‍ തന്‍റെ ഓര്‍മ്മയില്‍ ഉണ്ട്.- ട്രോളുകള്കും പരിഹാസങ്ങൾക്കും മറുപടിയായി അക്ഷയ് കുമാർ പറയുന്നു.
https://www.facebook.com/Malayalivartha



























