പൗരത്വ നിയമ ഭേഗദതി ബില്‍.... വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി എത്തിയ കമല്‍ ഹാസനെ തടഞ്ഞു; സുരക്ഷയെ മുന്‍നിര്‍ത്തിയാണ് കാമ്ബസിന് അകത്ത് പ്രവേശിക്കുന്നതില്‍ നിന്ന് കമലഹാസനെ തടഞ്ഞതെന്നാണ് വിശദീകരണം

പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരേ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച മദ്രാസ് സര്‍വകലാശാലയില്‍ എത്തിയ നടന്‍ കമല്‍ഹാസനെ പോലീസ് തടഞ്ഞു. സര്‍വകലാശാല ഗേറ്റിന് മുന്നില്‍ തടഞ്ഞശേഷം തിരികെ പോകണമെന്ന് കമല്‍ഹാസനോട് പോലീസ് ആവശ്യപ്പെടുകയായിരുന്നു. സുരക്ഷയെ മുന്‍നിര്‍ത്തിയാണ് കാമ്ബസിന് അകത്ത് പ്രവേശിക്കുന്നതില്‍ നിന്ന് കമലഹാസനെ തടഞ്ഞതെന്നാണ് വിശദീകരണം. പിന്നീട് വിദ്യാര്‍ഥികളെ കാമ്പസിന് പുറത്തുനിന്നും അഭിസംബോധന ചെയ്ത ശേഷമാണ് കമല്‍ഹാസന്‍ മടങ്ങിയത്. പൗരത്വ ബില്ലിനെതിരായ പ്രതിഷേധങ്ങളില്‍ വരും ദിവസങ്ങളിലും അണിനിരക്കുമെന്നും തിങ്കളാഴ്ച നിശ്ചയിച്ചിരിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാറാലിയില്‍ പങ്കെടുക്കുമെന്നും കമല്‍ഹാസന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha



























