മലയാളികളുടെ ഹൃദയം കീഴടക്കിയ നടി ചാര്‍മിള ആശുപത്രിയില്‍

നടി ചാർമിളയെ ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകൾ പുറത്ത്. കില്‍പ്പുക് സര്‍ക്കാര്‍ ആശുപത്രിയിൽ ചാര്‍മിള ചികിത്സ തേടി.
സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായിരുന്ന രാജേഷുമായുള്ള വിവാഹമോചനത്തിന് ശേഷം ചെന്നൈയിൽ മകനോടൊപ്പം താമസിക്കുകയായിരുന്നു താരം. രോഗബാധിതയായ അമ്മയും ചാര്‍മിളക്കൊപ്പമാണ് താമസിക്കുന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യൻ ആണ് താരം അവസാനമായി അഭിനയിച്ച മലയാള ചിത്രം . ഒരു കാലത്ത് മലയാളസിനിമയിലെ മുന്‍നിര നായികമാരിലൊരാളായിരുന്നു ചാര്‍മിള. 38 ഓളം മലയാള ചിത്രങ്ങളിൽ നടി അഭിനയിച്ചിരുന്നു. ധനം, കമ്പോളം, കാബൂളിവാല എന്നിവയൊക്കെ നടിയുടെ ഹിറ്റ് ചിത്രങ്ങളാണ്.
https://www.facebook.com/Malayalivartha