സിംഗപ്പൂരിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തില്‍ ഇന്ധന ചോര്‍ച്ച, നാഗ്പൂരില്‍ തിരിച്ചിറക്കി

ബുധനാഴ്ച മുംബൈയില്‍ നിന്നും സിംഗപ്പൂരിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തില്‍ ഇന്ധന ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനം നാഗ്പൂരിലേക്ക് വഴിതിരിച്ചുവിട്ടു.
ഇപ്പോള്‍ വിമാനത്തിന്റെ സാങ്കേതിക പരിശോധന നടക്കുകയാണെന്ന് ഇന്‍ഡിഗോ അറിയിച്ചു.
യാത്രക്കാരെ അഞ്ചു മണിക്കൂറിനു ശേഷം മറ്റൊരു വിമാനത്തില്‍ സിംഗപ്പൂരിലേക്ക് അയച്ചു. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഇന്‍ഡിഗോ ഖേദം പ്രകടിപ്പിച്ചു.
വിമാനം ഏതാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും എയര്‍ബസ് 320 വിമാനത്തിലാണ് തകരാര്‍ സംഭവിച്ചതെന്ന് സൂചനയുണ്ട്.
https://www.facebook.com/Malayalivartha