നിയമസഭയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം അവതരപ്പിച്ചപ്പോള്‍ താൻ സ്വീകരിച്ച നിലപാടുതന്നെയാണ് പാര്‍ട്ടിക്കും ഉള്ളതെന്ന് ഒ രാജഗോപാല്‍

നിയമസഭയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം അവതരപ്പിച്ചപ്പോള്‍ താൻ സ്വീകരിച്ച നിലപാടുതന്നെയാണ് പാര്‍ട്ടിക്കും ഉള്ളതെന്ന് ഒ രാജഗോപാല്‍ എംഎല്‍എ. മാത്രമല്ല ബിജെപി ദേശീയ നേതൃത്വം അത് അംഗീകരിക്കുകയും രാജഗോപാലിനെ അനുമോദിചു എന്നും അദ്ദേഹം പറഞ്ഞു . ഇതല്ലാത്ത രീതിയിൽ വ്യാഖ്യാനങ്ങൾ ഉണ്ടാക്കുന്നത് കാര്യങ്ങള്‍ വ്യക്തമായി അറിയാത്തവരാണ്..എന്തിനും കുറ്റം കാണുന്ന ചിലര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഒ രാജഗോപാല്‍ പ്രമുഖ പത്രത്തിനോട് പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയത്തെ ബിജെപിയുടെ ഏക എംഎല്‍എയായ ഒ രാജഗോപാല്‍ അനുകൂലിച്ചു വോട്ട് ചെയ്തിരുന്നു. ഇതിനെതിരെയാണ് സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയത് .
നിയമസഭയില്‍ സ്വീകരിക്കേണ്ട നിലപാടിനെ സംബന്ധിച്ച് പാര്‍ട്ടിയില്‍ നിന്ന് തനിക്കൊരു നിര്‍ദേശവും ലഭിച്ചിട്ടില്ല, പാര്‍ട്ടിയുമായി ചര്‍ച്ചയും നടന്നിട്ടില്ല. പ്രമേയം ദേശവിരുദ്ധമാണെന്ന് സഭയിലെ തന്റെ പ്രസംഗത്തിലുണ്ട്. അവസാനം ഞാന്‍ എതിര്‍ക്കുന്നു എന്ന് പറയേണ്ടതിന്റെ ആവശ്യമില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു . ബിജെപി എംഎല്‍എ കൂടി ഉള്‍പ്പെടുന്ന സഭ ഐകകണ്‌ഠേനയല്ലേ പ്രമേയം പാസാക്കിയത് എന്ന ചോദ്യത്തിന് ചുരുക്കി വിവരിക്കുമ്പോള്‍ വരുന്ന തെറ്റിധാരണ മാത്രം ആണ് ആരെന്നായിരുന്നു രാജഗോപാലിന്റെ പ്രതികരണം
https://www.facebook.com/Malayalivartha