ചരിത്ര വിജയം... തമിഴ് നാട്ടിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടിയായ ഡി എം കെയെ പ്രതിനിധീകരിച്ച് മത്സരിച്ച ട്രാന്‍സ് വുമണ്‍ വിജയിച്ചു, മുഴുവന്‍ ട്രാന്‍സ് ജന്‍ഡര്‍ സമൂഹത്തിനും വേണ്ടിയുള്ളതാണ് തന്റെ വിജയമെന്നും പാര്‍ട്ടി അധ്യക്ഷന്‍ സ്റ്റാലിന് ഈ വിജയം സമര്‍പ്പിക്കുന്നതായും റിയ

ചരിത്ര വിജയം... തമിഴ് നാട്ടിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടിയായ ഡി എം കെയെ പ്രതിനിധീകരിച്ച് മത്സരിച്ച ട്രാന്‍സ് വുമണ്‍ വിജയിച്ചു. യൂണിയന്‍ കൗണ്‍സിലര്‍ തിരഞ്ഞെടുപ്പില്‍ ഡിഎംകെയെ പ്രതിനിധീകരിച്ച് മത്സരിച്ച റിയ (30) ആണ് വിജയക്കൊടി പാറിച്ചത്. നാമക്കല്‍ ജില്ലയിലെ തിരുചെങ്കോടില്‍ നിന്ന് മത്സരിച്ച റിയ 950 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥി കണ്ടമ്മാളിനെയാണ് പരാജയപ്പെടുത്തിയത്. റിയ 2701 വോട്ടും കണ്ടമ്മാള്‍ 1751 വോട്ടും നേടി.
മുഴുവന്‍ ട്രാന്‍സ് ജന്‍ഡര്‍ സമൂഹത്തിനും വേണ്ടിയുള്ളതാണ് തന്റെ വിജയമെന്നും പാര്‍ട്ടി അധ്യക്ഷന്‍ സ്റ്റാലിന് ഈ വിജയം സമര്‍പ്പിക്കുന്നതായും റിയ വ്യക്തമായി. ഡി എം കെ എംപി കനിമൊഴിക്ക് വേണ്ടി ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നു റിയ.
"
https://www.facebook.com/Malayalivartha