ജമ്മു കാശ്മീരിലെ ആശുപത്രികളില്‍ ഇന്റര്‍നെറ്റ് സേവനം പുനസ്ഥാപിച്ചു, ആരോഗ്യ കേന്ദ്രങ്ങളും ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട ഓഫിസുകളും ഉള്‍പ്പെടെ 80 സര്‍ക്കാര്‍ ആശുപത്രികളിലാണ് ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചതെന്ന് അധികൃതര്‍

ജമ്മു കാഷ്മീരിലെ ആശുപത്രികളില്‍ ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചു. ആരോഗ്യ കേന്ദ്രങ്ങളും ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട ഓഫിസുകളും ഉള്‍പ്പെടെ 80 സര്‍ക്കാര്‍ ആശുപത്രികളിലാണ് ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.കാഷ്മീരിന്റെ പ്രത്യേക ഭരണഘടനാപദവി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നാലെയാണ് ഓഗസ്റ്റ് അഞ്ച് മുതല്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ സംസ്ഥാനത്ത് നിര്‍ത്തിവച്ചിരുന്നത്.
നിര്‍ത്തലാക്കിയ എസ്എംഎസ് സേവനങ്ങള്‍ പുതുവര്‍ഷത്തില്‍ പുനഃസ്ഥാപിച്ചിരുന്നു.
"
https://www.facebook.com/Malayalivartha