കടം വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ട് കേസ് നല്‍കിയതി ന് ഭക്തിഗായകനേയും കുടുംബത്തെയും കഴുത്തറുത്ത് കൊന്നു; പ്രതി പിടിയില്‍

യുപിയിലെ അറിയപ്പെടുന്ന ഭക്തിഗായകനായ അജയ്പഥക്, ഭാര്യ സ്‌നേഹലത, മകള്‍ വസുന്ധര എന്നിവരെ ഷാംലിയിലെ വീട്ടില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.
അജയ്പഥകുമായി മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ബന്ധുക്കള്‍ വീട്ടില്‍ എത്തുകയായിരുന്നു. വീട് കുത്തിതുറന്ന് പരിശോധിച്ചപ്പോള്‍ ഗായകന്‍ അജയ് പഥക്ക്, ഭാര്യ സ്‌നേഹ, മകള്‍ വസുന്ധര എന്നിവരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അജയ്‌യുടെ പത്തുവയസുള്ള മകന്‍ ഭഗവത്തിനെയും മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറും കാണാനില്ലായിരുന്നു. വീട്ടിനുള്ളിലെ സി.സി.ടി.വി ക്യാമറകള്‍ തകര്‍ത്ത നിലയിലായിരുന്നു. മോഷണം നടന്നിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പൊലീസിന് തുടക്കത്തില്‍ തന്നെ, കൊള്ള നടത്തിയത് അജയ് പഥക്കുമായി അടുപ്പമുള്ളവര്‍ തന്നെയാകുമെന്ന സംശയം ഉണ്ടായിരുന്നു. സമീപപ്രദേശത്തുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചതോടെ മുന്‍പ് അജയ് പഥക്കിന്റെ സഹായിയായിരുന്ന ഹിമാന്‍ഷുവിന്റെ സാന്നിദ്ധ്യം കണ്ടെത്തി. തുടര്‍ന്ന് ഹരിയാനയിലെ പാണിപ്പത്തില്‍ നിന്ന് ഹിമാന്‍ഷുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.
അജയ്പഥകില്‍ നിന്നും ഹിമാന്‍ഷു കടം വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ട് കേസ് നല്‍കിയതാണ് അജയ് പഥക്കിനെയും കുടുംബത്തെയും വകവരുത്താനുള്ള കാരണമെന്നാണ് ഹിമാന്‍ഷുവിന്റെ മൊഴി. നാലുപേരുടെയും മൃതദേഹങ്ങള്‍ നശിപ്പിക്കാനായിരുന്നു ഹിമാന്‍ഷുവിന്റെ പദ്ധതി. എന്നാല്‍, ഭാരം കാരണം മറ്റ് മൃതദേഹങ്ങള്‍ ഉപേക്ഷിച്ച് അജയ് പഥക്കിന്റെ മകന്റെ മൃതദേഹം മാത്രം കാറിന്റെ ഡിക്കിയിലിട്ട് താന്‍ കടക്കുകയായിരുന്നുവെന്ന് ഹിമാന്‍ഷു പൊലീസിനോട് പറഞ്ഞു.
ഹരിയാന അതിര്‍ത്തിയില്‍ മൃതദേഹത്തോടൊപ്പം കാര്‍ കത്തിച്ചു. ഭഗവത്തിന്റെ കത്തിക്കരിഞ്ഞ മൃതദേഹവും കാറും പൊലീസ് കണ്ടെടുത്തു. പ്രതിക്ക് മറ്റ് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്.
https://www.facebook.com/Malayalivartha