മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ബാങ്ക് ജീവനക്കാര്‍ ജനുവരി എട്ടിന് പണിമുടക്കുന്നു... എടിഎം സേവനവും തടസ്സപ്പെട്ടേക്കാം

മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ബാങ്ക് ജീവനക്കാര്‍ ജനുവരി എട്ടിന് പണിമുടക്കുന്നു. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍(എഐബിഇഎ), ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ബെഫി)യുമാണ് പണിമുടക്കിന് ആഹ്വാനംചെയ്തിട്ടുള്ളത്.
പണിമുടക്കായതിനാല്‍ എട്ടിന് ബാങ്ക് ശാഖകള്‍ പ്രവര്‍ത്തിക്കാനിടയില്ല. എടിഎം സേവനവും തടസ്സപ്പെട്ടേക്കാം. അതേസമയം, എന്‍ഇഎഫ്ടി, ഐഎംപിഎസ്, ആര്‍ജിടിഎസ് തുടങ്ങിയ ഓണ്‍ലൈന്‍ ഇടപാടുകള്‍ തടസ്സമില്ലാതെ നടക്കും.
https://www.facebook.com/Malayalivartha