Widgets Magazine
15
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിപഞ്ചികയുടെ മരണം: മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമ്മ ഷൈലജ ഷാർജയിലെത്തി; ഭർത്താവിനെതിരെ കേസിലേക്ക് കുടുംബം നീങ്ങുന്നു...


കേസ് അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം: നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി നീട്ടിവച്ചു!


മംഗലാപുരം - തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; തൃശൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് കോട്ടയം റെയിൽവേ പൊലീസ്


നിമിഷപ്രിയയുടെ കൈ പിടിച്ച് നാട്ടിലേക്ക് വരുമെന്ന് അമ്മ പ്രേമകുമാരി.... ഇനിയും കുറേയേറെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്..പൊട്ടിക്കരഞ്ഞ് ഇരുവരും..ഇനിയുള്ള മണിക്കൂർ..


ഇന്ത്യൻ ആർമിയിൽ പുണെ റെജിമെന്റിൽ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജിൽ, ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്ന ഫർസീനെ കാണ്മാനില്ല..10ന് രാത്രി വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു... ഇതിനു ശേഷം ഫോണിൽ കിട്ടിയിട്ടില്ല..

ആ രാക്ഷസന്മാരുടെ മരണത്തിലേക്കുള്ള കയറു വലിക്കുന്നവൻ; രാജ്യത്തെ ഒന്നടങ്കം നടുക്കിയ നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് പാട്ട്യാല കോടതി മരണവാറണ്ട് പുറപ്പെടുവിച്ചതോടെ തിഹാര്‍ ജയിലില്‍ വധശിക്ഷ നടപ്പിലാക്കാനുള്ള നടപടികള്‍ അവസാനഘട്ടത്തിൽ

09 JANUARY 2020 03:12 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ ഒന്നടങ്കം നടുക്കിയ നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് പാട്ട്യാല കോടതി മരണവാറണ്ട് പുറപ്പെടുവിച്ചതോടെ തിഹാര്‍ ജയിലില്‍ വധശിക്ഷ നടപ്പിലാക്കാനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ് . സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായാണ് നാല് പ്രതികളെ ഒരുമിച്ച്‌ തൂക്കിക്കൊല്ലുന്നത്. നാല് പ്രതികളുടെയുംമരണത്തിലേക്കുള്ള കയറു വലിക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത് ഉത്തര്‍പ്രദേശിലെ അംഗീകൃത ആരാച്ചാരില്‍ ഒരാളാണ് പവന്‍ ജലാദാണ്.

ഈ അവസരം തനിക്ക് ലഭിച്ചതിൽ ' ദൈ വത്തിന് നന്ദി പറയുകയാണ് പവന്‍. നാല് പ്രതികളെയും തൂക്കിലേറ്റുമ്ബോള്‍ കിട്ടുന്ന പണം കൊണ്ട് മകളുടെ വിവാഹം നടത്താമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം. നാലുപേരെയും തൂക്കിലേറ്റിയാല്‍ സര്‍ക്കാര്‍ പവന് പ്രതിഫലമായി ഒരുലക്ഷം രൂപ നൽകും. അതുകൊണ്ട് തന്റെ മകളുടെ വിവാഹം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം...' മാസങ്ങളായി ഞാന്‍ ഈ അവസരത്തിനായി കാത്തിരിക്കുകയായിരുന്നു... അവസാനം ദൈവം എന്റെ പ്രാര്‍ത്ഥന കേട്ടു...എന്നാണ് '57കാരനായ പവന്‍ പ്രതികരിക്കുന്നത്. കാന്‍ഷിറാം ആവാസ് യോജന പദ്ധതിയുടെ ഭാഗമായി ലഭിച്ച ജീര്‍ണ്ണിച്ച ഒറ്റമുറി വീട്ടിലാണ് പവനും കുടുംബവും താമസിക്കുന്നത്. പ്രതികളെ തൂക്കിലേറ്റുന്നതുവരെ ജില്ല വിട്ടുപോകരുത് എന്നാണ് അധികൃതര്‍ ഇദ്ദേഹത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.

'ജനുവരി 22ന് വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്. വരുന്ന ദിവസങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ എന്നെ ജയിലിലേക്ക് കൊണ്ടുപോകും എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. എല്ലാം ശരിയായി നടക്കും എന്ന ഉറപ്പുവരുത്താന്‍ റിഹേഴ്‌സലുകള്‍ നടത്തുന്നതിനാണ് നേരത്തെ തിഹാറിലേക്ക് കൊണ്ടുപോകുന്നത്.

5000രൂപയാണ് യുപി ജയില്‍ വകുപ്പ് മാസ ശമ്ബളമായി നല്‍കുന്നത്. സമ്ബാദിക്കാന്‍ മറ്റ് വഴികളില്ല. വധശിക്ഷ വിധിച്ചവരെ തൂക്കിലേറ്റിയാല്‍ മാത്രമേ എനിക്ക് അതിജീവനത്തിലുള്ള വക കണ്ടെത്താന്‍ സാധിക്കുള്ളു' എന്ന് പവന്‍ പറയുന്നു. ഒരാളെ തൂക്കിലേറ്റുമ്ബോള്‍ 25,000രൂപയാണ് ലഭിക്കുന്നത് നിര്‍ഭയ കേസില്‍ നാല് പ്രതികള്‍ ഉള്ളതിനാല്‍ ഒരുലക്ഷം രൂപ കിട്ടുമെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.

തന്റെ മുത്തച്ഛന് കിട്ടിയിരുന്നത് വെറും 200രൂപയാണെന്നും ഇദ്ദേഹം ഓര്‍മ്മിക്കുന്നു. ' എനിക്കോര്‍മ്മയുണ്ട്, 1989ല്‍ മുത്തച്ഛനൊപ്പം ആഗ്രാ സെന്‍ട്രല്‍ ജയിലില്‍ ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ തൂക്കിക്കൊന്നത്. മുത്തച്ഛന്‍ കയര്‍ വലിച്ചപ്പോള്‍ ഞാനാണ് പ്രതിയുടെ കാലുകള്‍ കൂട്ടിപ്പിടിച്ചുവച്ചത്...അന്ന് ഞങ്ങള്‍ക്ക് 200 രൂപയാണ് ലഭിച്ചത്...' പവന്‍ പറയുന്നു.

മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ കൊലപ്പെടുത്തി കേസിലെ പ്രതികളായ സത്വന്ദ് സിങിനെയും കെഹര്‍ സിങിനെയും തൂക്കിലേറ്റിയത് തന്റെ അച്ഛനും മുത്തച്ഛനും ചേര്‍ന്നാണെന്നും ഇദ്ദേഹം പറയുന്നു. എല്ലാ ആരാച്ചാര്‍മാരും മദ്യാപാനികളാണെന്ന പൊതുധാരണ തെറ്റാണെന്ന് പവന്‍ ചൂണ്ടിക്കാട്ടുന്നു. 'ഇതുവരെ ഞാന്‍ മദ്യം ഉപയോഗിച്ചിട്ടില്ല. മറ്റുള്ളവര്‍ പറയുന്നതുപോലെ ആളുകളെ തൂക്കിലേറ്റുന്നതിന് മുന്‍പ് ഞങ്ങള്‍ മദ്യപിക്കാറില്ല. അതൊരു നുണയാണ്. കയറു വലിക്കുമ്ബോള്‍ ഞങ്ങള്‍ സ്വബോധത്തോടെ സംയമനം പാലിച്ചാണ് ചെയ്യുക, അത് ഞങ്ങളുടെ ജോലിയാണ്...' -പവന്‍ പറയുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ പോലും ആരാച്ചാരാകുമെന്ന് തന്‍റെ കുട്ടിക്കാലത്ത് പവന്‍ ജലാദ് സങ്കല്‍പിച്ചിരുന്നില്ല. പക്ഷേ, തന്‍റെ ജോലിയെ അദ്ദേഹം സ്നേഹിക്കുന്നു.

നിര്‍ഭയ കേസിലെ പ്രതികളെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന തിഹാര്‍ ജയിലിന് സ്വന്തമായി ഒരു ആരാച്ചാര്‍ ഇല്ല. ആ സാഹചര്യത്തിലാണ് ഉത്തര്‍ പ്രദേശിലുള്ള പവന്‍ ജലാദിനെ തിഹാറിലേക്ക് വിളിപ്പിച്ചത്. അതേസമയം, വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നവര്‍ക്ക് വേദനയില്ലാത്ത മരണം നല്‍കണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് പവന്‍ വ്യക്തമാക്കുന്നു. കാരണം, അവര്‍ മരണഭയത്തെ നേരിടുകയാണ് എന്നതു തന്നെ.

മൂന്നു വര്‍ഷം മുമ്ബ് നിഥാരി കൊലക്കേസിലെ പ്രതി സുരേന്ദ്ര കോലിയെ വധിക്കാന്‍ ആയിരുന്നു അവസാനമായി പവന് ലഭിച്ച ജോലി. എന്നാല്‍, അവസാനനിമിഷം വധശിക്ഷ പിന്‍വലിക്കുകയായിരുന്നു. മീററ്റിലാണ് പവന്‍ താമസിക്കുന്നതെങ്കിലും ആളുകളുമായി അധികം ഇടപെടാറില്ല. അതുകൊണ്ട് തന്നെ ഇവിടെയുള്ളവര്‍ക്ക് അദ്ദേഹം ഒരു ആരാച്ചാര്‍ ആണെന്ന് അറിയുകയുമില്ല. തന്‍റെ സൈക്കിളില്‍ തുണികള്‍ വിറ്റു നടക്കുന്ന ഒരു സാധാരണക്കാരനാണ് മീററ്റുകാര്‍ക്ക് അദ്ദേഹം. ഏഴ് അംഗങ്ങളാണ് പവന്‍ ജലാദിന്‍റെ കുടുംബത്തിലുള്ളത്. എന്നാല്‍, അച്ഛന്‍റെ പാത പിന്തുടരാന്‍ മകന് തീരെ താല്‍പര്യമില്ല. സര്‍ക്കാര്‍ ജോലി നേടിയെടുക്കാനുള്ള പഠനത്തിലും പരിശ്രമത്തിലുമാണ് പവന്‍ ജലാദിന്‍റെ മകന്‍. ഇപ്പോഴും വധശിക്ഷ നടപ്പാക്കുന്ന അപൂര്‍വ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. 2001 മുതല്‍ 270 പേരെ വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്.

സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായാണ് നാല് പ്രതികളെ ഒരുമിച്ച്‌ തൂക്കിക്കൊല്ലുന്നത്. അതിനാല്‍ തന്നെ വലിയ തൂക്കുമരത്തട്ട് ആവശ്യമാണ്. ഒരൂ മാസം മുന്‍പ് തന്നെ ജയിലില്‍ തൂക്കുമരത്തട്ട് പുനര്‍നിര്‍മ്മിച്ചിരുന്നു. തൂക്കിലേറ്റുന്നതിനുള്ള ചട്ടക്കൂടിനും ഭൂമിക്കടിയിലേക്കുള്ള തുരങ്കം കുഴിക്കുന്നതിനുമായി കഴിഞ്ഞ ദിവസം ജയില്‍ വളപ്പില്‍ ജെ.സി.ബി എത്തിച്ച്‌ പണികള്‍ നടത്തിയിരുന്നു. ഈ തുരങ്കത്തിലൂടെയാണ് തൂക്കിലേറ്റപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കൈമാറുന്നത്. തൂക്കിലേറ്റുന്നതിന് മുന്നോടിയായി ഡമ്മികളെ ഉപയോഗിക്കുച്ചുള്ള പരിശോധന ഉടന്‍ നടത്തുമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.

രാജ്യത്തെ എല്ലാ ജയിലുകള്‍ക്കും തൂക്കുകയര്‍ നിര്‍മിച്ചുനല്‍കുന്നത് ബക്സര്‍ ജയിലില്‍ നിന്നാണ്. പുതിയ തൂക്കുകയര്‍ ബക്സര്‍ ജയിലില്‍ നിന്ന് എത്തിക്കഴിഞ്ഞു. അഞ്ചോ ആറോ പേര്‍ മൂന്നു ദിവസത്തെ സമയമെടുത്താണ് ഒരു കയര്‍ നിര്‍മിക്കുന്നത്. ഇതിനായി ജയിലില്‍ പ്രത്യേക പരിശീലനം ലഭിച്ച തടവുകാര്‍ ഉണ്ട്. തൂക്കിലേറ്റാന്‍ വിധിക്കുന്ന പ്രതിയുടെ ഉയരത്തിന്റെ 1.6 മീറ്റര്‍ മടങ്ങ് നീളമുള്ള കയറാണ് വേണ്ടത്. തിഹാറിലേക്കായി അവസാനം ബക്സില്‍ നിന്ന് തൂക്ക് കയറെത്തിയത് 2013ല്‍ പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സല്‍ഗുരുവിനെ തൂക്കിലേറ്റുന്നതിനായാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിയതില്‍ കാന്തപുരത്തെ അഭിനന്ദിച്ച് ചെന്നിത്തല  (1 hour ago)

ശുഭാംശുവും സംഘവും ഭൂമിയില്‍: അമേരിക്കന്‍ തീരത്ത് തെക്കന്‍ കാലിഫോര്‍ണിയിലെ പസഫിക് സമുദ്രത്തില്‍ ഡ്രാഗണ്‍ പേടകം വന്നിറങ്ങി  (3 hours ago)

പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; ആയുഷ് സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുക ലക്ഷ്യം  (4 hours ago)

വിപഞ്ചികയുടെ മരണം: മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമ്മ ഷൈലജ ഷാർജയിലെത്തി; ഭർത്താവിനെതിരെ കേസിലേക്ക് കുടുംബം നീങ്ങുന്നു...  (4 hours ago)

കേസ് അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം: നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി നീട്ടിവച്ചു!  (4 hours ago)

വാഗമണ്ണിലെ ചാർജിംങ് സ്‌റ്റേഷനിൽ നാലുവയസുകാരന്റെ മരണത്തിന് ഇടയാക്കിയ അപകടം; അപകട കാരണം കാർ ഡ്രൈവറുടെ പിഴവ്; ചാർജിംങ് സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത് അടിസ്ഥാന തത്വങ്ങൾ പാലിക്കാതെ; മോട്ടോർ വാഹന വകുപ്പ് എൻ  (4 hours ago)

മംഗലാപുരം - തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; തൃശൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് കോട്ടയം റെയിൽവേ പൊലീസ്  (4 hours ago)

NIMISHAPRIYA നിമിഷപ്രിയയുടെ കൈ പിടിച്ച് വരും  (5 hours ago)

Malayali-soldier ബന്ധുക്കൾ ഇന്നലെ ബറേലിക്ക്  (5 hours ago)

കരള്‍ രോഗത്തിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍  (7 hours ago)

യെമന്‍ കേന്ദ്രീകരിച്ച് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ നിമിഷപ്രിയയുടെ....  (8 hours ago)

RAJBHAVAN രാജ് ഭവന് അതൃപ്തി;  (8 hours ago)

Comrade-pinarayi-vijayan പരിശോധന ആരംഭിച്ചു.  (8 hours ago)

റോഡ് മുറിച്ചു കടക്കവേ കാറിടിച്ച് അപകടം  (9 hours ago)

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടികാഴ്ച  (9 hours ago)

Malayali Vartha Recommends