Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കശ്മീരില്‍ സമൂഹ മാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണം തുടരുമെങ്കിലും ഇന്റര്‍നെറ്റ് ഇന്നുമുതല്‍ ലഭ്യമാകും

15 JANUARY 2020 11:31 AM IST
മലയാളി വാര്‍ത്ത

ജമ്മു കശ്മീരില്‍ നിര്‍ത്തലാക്കിയ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇന്നു മുതല്‍ ഭാഗികമായി പുനഃസ്ഥാപിക്കും. എന്നാല്‍ സമൂഹ മാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണം തുടരും. സര്‍ക്കാര്‍ വെബ്സൈറ്റുകള്‍, മറ്റു സേവനങ്ങള്‍ കൈകാര്യം ചെയ്യുന്ന വെബ്സൈറ്റുകള്‍, ഇബാങ്കിങ് എന്നിവിടങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാകും. ജമ്മു-കശ്മീരിന് നല്‍കിയിരുന്ന പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്ന് ആയിരുന്നു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

എന്നാല്‍ ഇന്റര്‍നെറ്റിന്റെ ദുരുപയോഗം തടയുന്നതിന് സ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും നോഡല്‍ ഓഫിസര്‍മാരെ നിയമിക്കുക, റെക്കോര്‍ഡ് സൂക്ഷിക്കുക, ഉപയോഗം നിരീക്ഷിക്കുക, അംഗീകൃത ഉപയോക്താക്കള്‍ ഉണ്ടായിരിക്കുക എന്നിവ ഉള്‍പ്പെടെ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും ഉത്തരവില്‍ പറയുന്നു.

ശ്രീനഗറിലാണ് ഇന്റര്‍നെറ്റ് ആദ്യം പുനഃസ്ഥാപിക്കുന്നത്. രണ്ടു ദിവസങ്ങള്‍ക്കു ശേഷം വടക്കന്‍ കശ്മീരിലെ കുപ്വാര, ബന്ദിപോര, ബാരാമുള്ള എന്നിവിടങ്ങളിലും , പിന്നീട് ദക്ഷിണ കശ്മീരിലെ പുല്‍വാമ, കുല്‍ഗാം, ഷോപിയാന്‍, അനന്ത്‌നാഗ് എന്നിവിടങ്ങളിലും പുനഃസ്ഥാപിക്കും. ഒരാഴ്ചയ്ക്കു ശേഷം അവലോകനം നടത്തുമെന്നും സെല്‍ഫോണ്‍ ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍ അറിയിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.

ജമ്മു കശ്മീരിന് ആര്‍ട്ടിക്കിള്‍ 370 പ്രകാരം നല്‍കിയിരുന്ന പ്രത്യേക പദവി ഓഗസ്റ്റില്‍ റദ്ദാക്കി, സംസ്ഥാനത്തെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചിരുന്നു. ഇതിനു മുന്നോടിയായി മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കി. ഇതിനെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ എല്ലാ നിയന്ത്രണങ്ങളും ഉത്തരവുകളും പുനഃപരിശോധിക്കണമെന്ന് കോടതി കഴിഞ്ഞ ആഴ്ച ഉത്തരവിട്ടു. സംസ്ഥാനത്ത് സെക്ഷന്‍ 144 ആവര്‍ത്തിച്ച് ഉപയോഗിക്കുന്നതിനെ വിമര്‍ശിച്ച കോടതി, ഇന്റര്‍നെറ്റ് സേവനം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 (1) (എ) യുടെ അവിഭാജ്യ ഘടകമാണെന്നും കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (6 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (13 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (22 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (35 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (44 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (49 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (2 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (3 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

Malayali Vartha Recommends