Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീല്‍ചെയര്‍ ബുക്ക്ചെയ്ത വയോധികയ്ക്ക് അത് അനുവദിക്കാതെ തടഞ്ഞുനിര്‍ത്തി ശകാരിച്ച പൈലറ്റിനെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഡ്യൂട്ടിലിസ്റ്റില്‍ നിന്നും നീക്കംചെയ്തു

15 JANUARY 2020 03:31 PM IST
മലയാളി വാര്‍ത്ത

വീല്‍ചെയര്‍ ബുക്ക്ചെയ്ത എഴുപത്തിയഞ്ചുകാരിക്ക് അത് അനുവദിക്കാതെ തടഞ്ഞുനിര്‍ത്തി ശകാരിച്ചതിന്റെ പേരില്‍ പൈലറ്റിനെ ജോലിയില്‍നിന്നു മാറ്റിനിര്‍ത്തി ഇന്‍ഡിഗോ എയര്‍െലെന്‍സ്. സംഭവത്തെക്കുറിച്ച് വയോധികയുടെ മകള്‍ സുപ്രിയ നായര്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതു തന്റെ ശ്രദ്ധയില്‍പ്പെട്ടെന്നും എയര്‍ലൈന്‍ അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ പൈലറ്റിനെ ഡ്യൂട്ടി ലിസ്റ്റില്‍നിന്നു നീക്കിയെന്നാണ് വ്യക്തമാക്കിയതെന്നും സിവില്‍ വ്യോമയാനമന്ത്രി ഹര്‍ദീപ് പുരി പറഞ്ഞു.

ചെന്നൈയില്‍നിന്നു തിങ്കളാഴ്ച രാത്രി ബംഗളുരുവിലേക്കു വന്ന ഇന്‍ഡിഗോ 6 ഇ 806 വിമാനത്തിലെ യാത്രക്കാരിക്കാണ് അധിക്ഷേപം നേരിടേണ്ടിവന്നത്. ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ഡയറക്ടേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.) നേരത്തെ വ്യക്തമാക്കിയിരുന്നു.

ചെന്നെയില്‍ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയി മടങ്ങിയപ്പോഴാണ് തങ്ങള്‍ക്ക് പൈലറ്റിന്റെയും വിമാനജീവനക്കാരുടെയും മോശം പെരുമാറ്റം ഉണ്ടായതെന്ന് രാത്രി 2.15-ന് ട്വീറ്റ് ചെയ്ത് സുപ്രിയ നായര്‍ പറഞ്ഞു. വിമാനം ലാന്‍ഡ് ചെയ്യുന്നതുവരെ സുഖയാത്രയായിരുന്നു. അമ്മയ്ക്ക് വീല്‍ചെയര്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നതിനാല്‍ ഇറങ്ങാന്‍ നേരം അതിനായി കാത്തുനിന്നു. പക്ഷേ, ചക്രക്കസേര എത്തിയില്ല. അതോടെ സഹായത്തിനായി മണി മുഴക്കി. തുടര്‍ന്ന് വിമാനജീവനക്കാരെ കണ്ട് കാര്യം ധരിപ്പിക്കുകയും ചെയ്തു.

വീല്‍ചെയര്‍ നല്‍കാനാവില്ലെന്നായിരുന്നു മറുപടി. ബോര്‍ഡിങ് പാസില്‍ എഴുതിയിട്ടുണ്ടെന്നു കാട്ടിയപ്പോള്‍ ക്യാപ്റ്റന്‍ ആക്രോശിച്ചുകൊണ്ട് അവിടേക്കെത്തി. സഹായത്തിനു ബട്ടണ്‍ അമര്‍ത്തിയത് എന്തിനാണെന്നു ചോദിച്ചായിരുന്നു അത്. എന്തു ധൈര്യത്തിലാണ് തന്നെയും ജീവനക്കാരെയും ശല്യപ്പെടുത്തിയതെന്നായിരുന്നു ചോദ്യം. ആക്രോശിക്കേണ്ടെന്നു പറഞ്ഞപ്പോള്‍ ഭീഷണിയായി.

ഇതിനിടെ, വീല്‍ ചെയറുമായി ആള്‍ വന്നു. അപ്പോള്‍ പൈലറ്റ് തടഞ്ഞു. ''നിങ്ങള്‍ എവിടെയും പോകുന്നില്ല'' എന്നായി അദ്ദേഹം. അമ്മയെ ഇറക്കുന്നതില്‍നിന്നു ഗ്രൗണ്ട് സ്റ്റാഫിനെ തടഞ്ഞ പൈലറ്റ് ഒരു രാത്രി ജയിലില്‍ കിടത്താനുള്ള വഴി നോക്കാമെന്നു ഭീഷണിപ്പെടുത്തി. സമാധാനപ്പെടാന്‍ അമ്മ പറഞ്ഞപ്പോള്‍, ''2000 രൂപ തന്നിട്ടാണ്... നിന്റെയൊന്നും വിമാനമല്ല ഇത്'' എന്നായി മറുപടി. ഇനി നിങ്ങള്‍ക്കു യാത്രാവിലക്ക് വരുത്തും. അമ്മയെയും മകളെയും ജയിലില്‍ അടയ്ക്കാതെ ഗോവയിലേക്കുള്ള വിമാനം പറത്താന്‍ താനില്ലെന്നും പൈലറ്റ് നിലപാടെടുത്തു.

പിന്നീട് ഗ്രൗണ്ട് സ്റ്റാഫുകളില്‍ ചിലര്‍ക്ക് അനുകമ്പ തോന്നിയതിനാല്‍ വീല്‍ ചെയര്‍ എത്തിച്ച് എയര്‍ ബസില്‍ കയറ്റുകയായിരുന്നു. ഇപ്പോള്‍ വീട്ടിലെത്തിയിട്ടും അമ്മ വിറയ്ക്കുകയാണ്. ഭീഷണിപ്പെടുത്തിയതുപോലെ പൈലറ്റ് ജയകൃഷ്ണ പ്രവര്‍ത്തിക്കുമോയെന്നാണ് അമ്മയുടെ ഭയം. അര്‍ധരാത്രി കഴിഞ്ഞ ഈ സമയത്തുതന്നെ ഇങ്ങനെയൊരു ട്വീറ്റ് ഇടുന്നത് അതുകൊണ്ടാണെന്നും സുപ്രിയ കുറിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (7 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (14 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (23 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (36 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (45 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (50 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (2 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (3 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

Malayali Vartha Recommends