Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാജ്യത്തെ ആറ് ദേശീയപാര്‍ട്ടികള്‍ക്ക് ലഭിച്ച വരുമാനത്തിന്റെ കണക്കുകള്‍ പുറത്ത്..... ബിജെപിയുടെ ഒരു വര്‍ഷത്തെ വരുമാനം 2,410 കോടി, കോണ്‍ഗ്രസിന് 918 കോടി , സി പി എമ്മിന് 111 കോടി, ആറ് പാര്‍ട്ടികള്‍ക്കുമായി ഈ സാമ്പത്തിക വര്‍ഷത്തില്‍ ആകെ ലഭിച്ചത് 3,698.66 കോടി രൂപ

16 JANUARY 2020 07:34 AM IST
മലയാളി വാര്‍ത്ത

നമ്മുടെ രാജ്യത്തെ ആറ് ദേശീയപാര്‍ട്ടികള്‍ക്ക് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ച വരുമാനത്തിന്റെ കണക്കുകള്‍ പുറത്തു വന്നിരിക്കുകയാണ് . . അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ആണ് വിവരങ്ങള്‍ പുറത്തുവിട്ടത്. രാജ്യം ഭരിക്കുന്ന ബിജെപിക്ക് തന്നെയാണ് വരുമാനത്തില്‍ ഏറ്റവും ലാഭം ചില്ലറയൊന്നുമല്ല നേടിയിരിക്കുന്നത് 2,410.08 കോടി രൂപ. . രാജ്യത്തെ ആറ് ദേശീയപാര്‍ട്ടികള്‍ക്ക് ഈ കാലയളവില്‍ ആകെ ലഭിച്ച വരുമാനത്തിന്റെ 65.16 ശതമാനം വരും ബിജെപിക്ക് മാത്രം ലഭിച്ച വരുമാനമെന്നും കണക്കുകള്‍ പറയുന്നു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇത്രയും തുക വരുമാനമായി ലഭിച്ചെങ്കില്‍ അതിന്റെ 41.71 ശതമാനം തുക (ഏകദേശം 1,005.33 കോടി) ബിജെപി ഇക്കാലയളവില്‍ ചിലവഴിച്ചിട്ടുണ്ട്.

അസോസിയേന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോംസിന്റെ കണക്കുകള്‍ പ്രകാരം ബിജെപിയുടെ വരുമാനത്തില്‍ 134.59 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ബിജെപിക്ക് 1,027.34 കോടിരൂപയായിരുന്നു വരുമാനമായി ലഭിച്ചത്. ബിജപിയുടെ വരുമാനത്തില്‍ സിംഹഭാഗവും സന്നദ്ധ സംഭാവനയായി ലഭിച്ചതാണ്. 2,354.02 കോടിരൂപയാണ് ബിജെപിക്ക് സംഭാവനായി ലഭിച്ചത്. ഇത് പാര്‍ട്ടിയുടെ ആകെ വരുമാനത്തിന്റെ 97.67ശതമാനം വരും. ബിജെപിയുടെ ചിലവില്‍ കൂടുതലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനുവേണ്ടിയുള്ളതാണ്. 792.39 കോടി രൂപയാണ് ഇത്തരത്തില്‍ ബിജെപി ചിലവഴിച്ചത്. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്കായി 178.35 കോടിരൂപയും ചിലവായി.
ബിജെപി, കോണ്‍ഗ്രസ്, സിപിഎം, ബിഎസ്പി, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഐ തുടങ്ങിയവയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീയ പാര്‍ട്ടി പദവിയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍. ഈ ആറ് പാര്‍ട്ടികള്‍ക്കുമായി ഈ സാമ്പത്തിക വര്‍ഷത്തില്‍ ആകെ ലഭിച്ചത് 3,698.66 കോടി രൂപയാണ്. വരുമാനത്തില്‍ രണ്ടാം സ്ഥാനം കോണ്‍ഗ്രസിനാണ്.
2018-19 സാമ്പത്തിക വര്‍ഷത്തില്‍ 918.03 കോടി രൂപയാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ഇതിന്റെ പകുതിയോളം (51.19 ശതമാനം)കോണ്‍ഗ്രസ് ചിലവഴിച്ചു. 469.92 കോടി രൂപയാണ് കോണ്‍ഗ്രസ് ഇക്കാലയളവില്‍ ചിലവഴിച്ചത്.
അതേസമയം കോണ്‍ഗ്രസിന്റെ വരുമാനം കൂടുതലും ഗ്രാന്റ്, സംഭാവന തുടങ്ങിയവയില്‍ നിന്നാണ്. 551.55 കോടിരൂപയാണ് ഇത്തരത്തില്‍ കോണ്‍ഗ്രസിന് ലഭിച്ചിട്ടുള്ളത്. ആകെ വരുമാനത്തിന്റെ 60.08 ശതമാനം വരും ഇത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നിന്ന് കോണ്‍ഗ്രസിന്റെ വരുമാനത്തില്‍ 360.97ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കോണ്‍ഗ്രസിന് 199.15 കോടിയായിരുന്നു വരുമാനമായി ലഭിച്ചത്.

തൃണമൂല്‍ കോണ്‍ഗ്രസിന് ഇക്കാലയളവില്‍ 192.65 കോടിരൂപ വരുമാനമായി ലഭിച്ചു. അതില്‍ 11.50 കോടിരൂപ അവര്‍ ചിലവഴിച്ചു. സിപിഎമ്മിന് ഇക്കാലയളവില്‍ 110.96 കോടിയാണ് വരുമാനമായി ലഭിച്ചത്. അതില്‍ 76.15 കോടി ചിലവായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ വരുമാനത്തില്‍ വന്‍ വളര്‍ച്ചയുണ്ടായ പാര്‍ട്ടിയാണ് തൃണമൂല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5.16 കോടിയായിരുന്നു തൃണമൂലിന്റെ വരുമാനം. വരുമാനത്തില്‍ 3,628.47 ശതമാനം വളര്‍ച്ചയാണ് പാര്‍ട്ടിക്കുണ്ടായത്.

സംഭാവന, വിഹിതം എന്നിവയില്‍ നിന്നാണ് ദേശീയ പാര്‍ട്ടികള്‍ക്ക് ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചത്. ബിജെപിക്ക് 2,354.02 കോടി, കോണ്‍ഗ്രസിന് 551.55 കോടി, തൃണമൂല്‍ കോണ്‍ഗ്രസിന് 141.54 കോടി, സിപിഎമ്മിന് 37.228 കോടി, സിപിഐയ്ക്ക് 4.08 കോടി എന്നിങ്ങനെയാണ് കണക്കുകള്‍.

അതേസമയം കേന്ദ്രം കൊണ്ടുവന്ന ഇലക്ടറല്‍ ബോണ്ട് സംവിധാനത്തിനെതിരെ നിയമ വഴിയിലൂടെ എതിര്‍പ്പ് ഉയര്‍ത്തുമ്പോഴും പ്രതിപക്ഷ കക്ഷികള്‍ ഇതേമാര്‍ഗത്തിലൂടെ ലഭിക്കുന്ന വരുമാനം സ്വീകരിക്കുന്നുണ്ടെന്നും അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുമ്പോഴും പേര് വെളിപ്പെടുത്തേണ്ടതില്ലെന്നതാണ് ഇലക്ടറല്‍ ബോണ്ടിന്റെ വ്യസ്ഥ. ഇലക്ടറല്‍ ബോണ്ട് വഴി 1,931.43 കോടി രൂപയാണ് ആറ് ദേശീയപാര്‍ട്ടികള്‍ക്കുമായി ലഭിച്ചിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (3 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (16 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (25 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (30 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (3 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

Malayali Vartha Recommends