Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭിം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം... ആഘോഷമാക്കി സോഷ്യല്‍ മീഡിയ.... 'വെല്‍ക്കം ആസാദ്' എന്ന ഹാഷ് ടാഗ് ഇന്ത്യന്‍ ട്വിറ്ററിലെ ട്രെന്‍ഡുകളില്‍ ഇടംപിടിച്ചു, ആരോഗ്യം നോക്കിയിട്ടു മതി പ്രക്ഷോഭമെന്ന് കൂട്ടുകാര്‍

16 JANUARY 2020 08:47 AM IST
മലയാളി വാര്‍ത്ത

ഭിം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന് ഡല്‍ഹി തീസ് ഹസാരി കോടതി ജാമ്യം അനുവദിച്ചു. ആഘോഷമാണ് അതിനു ശേഷം നടന്നു വരുന്നത് ഒരു മാസം ഡല്‍ഹിയില്‍ തങ്ങരുത് എന്നതടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം. ജാമ്യാപേക്ഷ പരിഗണിക്കവെ ഡല്‍ഹി പൊലീസിനെതിരെ രൂക്ഷ വിമര്‍ശമാണ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കാമിനി ലാവു നടത്തിയത്.
ആസാദിന് ജാമ്യം ലഭിച്ചത് ആഘോഷമാക്കി സോഷ്യല്‍ മീഡിയ. 'വെല്‍ക്കം ആസാദ്' എന്ന ഹാഷ് ടാഗ് ഇന്ത്യന്‍ ട്വിറ്ററിലെ ട്രെന്‍ഡുകളില്‍ ഇടംപിടിച്ചു.

ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും തന്റെ ആരോഗ്യം നോക്കുകയാണ് അദ്ദേഹം ആദ്യം ചെയ്യേണ്ടതെന്നും ദളിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്‌നേഷ് മേവാനി ട്വീറ്റ് ചെയ്തു. അടുത്ത നാലാഴ്ച ഡല്‍ഹിയില്‍ ഉണ്ടാവരുതെന്ന ജാമ്യവ്യവസ്ഥ, ഡല്‍ഹി തെരഞ്ഞെടുപ്പില്‍ നിന്ന് ദളിത് നേതാവായ ആസാദിനെ മാറ്റിനിര്‍ത്താനുള്ള ശ്രമമാണെന്ന ആശങ്കയും മേവാനി പ്രകടിപ്പിച്ചു.

'ചന്ദ്രശേഖര്‍ ആസാദ് ഭായ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടായി. ആദ്യം താങ്കള്‍ സ്വന്തം ആരോഗ്യത്തില്‍ ശ്രദ്ധിക്കുക. മുന്നിലുള്ളത് ദീര്‍ഘമായ പോരാട്ടമാണ്. ഒരു ദളിത് നേതാവിനെ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ നിന്ന് അകറ്റിനിര്‍ത്തുന്നതില്‍ ആശ്ചര്യമുണ്ട്. ശരി...' എന്നായിരുന്നു മേവാനിയുടെ ട്വീറ്റ്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ജമാ മസ്ജിദില്‍ ധര്‍ണ നടത്തിയ ആസാദ്, കഴിഞ്ഞ 26 ദിവസമായി ജയിലിലായിരുന്നു. രണ്ട് ദിവസമായി ജാമ്യാപേക്ഷയില്‍ വാദം കേട്ട ഡല്‍ഹി തീസ് ഹസാരി കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഉപാധികള്‍ ഇങ്ങനെ- 25000 രൂപ ജാമ്യത്തുക കെട്ടിവെക്കണം, തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഒരു മാസം ആസാദ് ഡല്‍ഹിയില്‍ തങ്ങരുത്, പൌരത്വ വിരുദ്ധ സമരം നടക്കുന്ന ഷാഹിന്‍ ബാഗ് സന്ദര്‍ശിക്കരുത്, കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ ആഴ്ചയില്‍ ഒരു ദിവസം പൊലീസിന് റിപ്പോര്‍ട്ട് ചെയ്യണം എന്നിവയാണവ. ഡല്‍ഹിയില്‍ ആരെയെങ്കിലും കാണണമെങ്കില്‍ നാളെ അതിനായി വിനിയോഗിക്കാം. പൊലീസ് അതിനായി സുരക്ഷ ഒരുക്കണം. പിന്നീട് സഹാറന്‍പൂറിലെത്തിക്കണമെന്നും കോടതി ഉത്തരവിട്ടു. അതേസമയം ഉപാധികളില്‍ ഇളവ് ആവശ്യമുണ്ടെങ്കില്‍ പിന്നീട് കോടതിയെ സമീപിക്കണമെന്നും കോടതി വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബര്‍ 21ന് ജമാ മസ്ജിദിന് മുന്നില്‍ പ്രതിഷേധം നയിച്ചതിന് പിന്നാലെയാണ് ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ആസാദിന്റെ ജാമ്യ ഹരജി പരിഗണിക്കുന്നതിനിടെ ഡല്‍ഹി പൊലീസിനെതിരെ രൂക്ഷവിമര്‍ശനമാണ് തീസ് ഹസാരി കോടതി ഉന്നയിച്ചത്. സമാധാനപരമായി പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ജമാ മസ്ജിദ് പാകിസ്താനിലാണെന്ന രീതിയിലാണ് നിങ്ങള്‍ പെരുമാറുന്നത്. അവിടെ പോകുന്നതിലും ധര്‍ണ നടത്തുന്നതിലും എന്താണ് തെറ്റ്? പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടനാപരമാണ്. ഭരണഘടന വായിച്ചിട്ടില്ലേയെന്നും ഡല്‍ഹി പൊലീസിനോട് കോടതി ഇന്നലെ ആരാഞ്ഞു.

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (4 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (17 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (26 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (31 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (3 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (4 hours ago)

Malayali Vartha Recommends