Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹറൂണ്‍ വാനിയെ തീര്‍ത്ത് ഇന്ത്യ,ആ കൊടുംഭീകരന്റെ തലയറുത്തു; ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്റെ ഉന്നത കമാന്‍ഡറെ സുരക്ഷാസേന വധിച്ചു; കൊല്ലപ്പെട്ടത് കൊടുംഭീകരനായ ഹറൂണ്‍ വാനി

16 JANUARY 2020 11:13 AM IST
മലയാളി വാര്‍ത്ത

ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്റെ ഉന്നത കമാന്‍ഡറെ സുരക്ഷാസേന വധിച്ചു. ദോഡ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് കൊടുംഭീകരനായ ഹറൂണ്‍ വാനി വെടിയേറ്റ് കൊല്ലപ്പെട്ടത്. കശ്മീരെ ദോഡ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്. കഴിഞ്ഞ സെപ്റ്റംബറിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഒസാമാ ജാവേദ് എന്ന കൊടുംഭീകരനൊപ്പം പ്രവർത്തിച്ചിരുന്ന ആളായിരുന്നു ഹറൂൺ ഹഫാസ്.

കിഷ്ത്വാറിൽ നിന്ന് ആയുധങ്ങൾ തട്ടിയെടുത്തതും കശ്മീരിലെ നിരവധി രാഷ്ട്രീയ നേതാക്കളെ കൊലപ്പെടുത്തിയതുമുൾപ്പെടെ നിരവധി തീവ്രവാദ കേസുകളിൽ സുരക്ഷാസേന തിരഞ്ഞുകൊണ്ടിരുന്നയാളാണ് ഹറൂൺ ഹഫാസ്.

2018ൽ മുതിർന്ന ബിജെപി-ആർഎസ്എസ് നേതാക്കളായ അനിൽ പരിഹാറിനെയും സഹോദരൻ അജീത് പരിഹാറിനെയും കൊലപ്പെടുത്തിയ കേസിൽ സുരക്ഷാസേന തെരഞ്ഞുകൊണ്ടിരുന്നയാളാണ് ഹറൂണ്‍ വാനി.
2019ൽ‌ ആർഎസ്എസ് നേതാവ് ചന്ദർ കാന്ത് ശർമ്മയെയും അദ്ദേഹത്തിന്റെ സുരക്ഷ ജീവനക്കാരനെയും കൊലപ്പെടുത്തിയതിന് പിന്നിലും ഹറൂണ്‍ വാനിയാണെന്ന് ജമ്മുകശ്മീർ ഡിജിപി ദിൽബാ​ഗ് സിം​ഗ് മാധ്യമങ്ങളോട് പറഞ്ഞു. ഹറൂൺ വാനിയുടെ പക്കൽനിന്നും എകെ 47 തോക്ക്, വെടിമരുന്നുകൾ, 73 ബുള്ളറ്റുകൾ, ചൈനീസ് ​ഗ്രനേഡ്, റേഡിയോ സെറ്റ് തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ടെന്നും ദിൽബാ​ഗ് സിം​ഗ് വ്യക്തമാക്കി.

അതേസമയം, ഉയർന്ന വിദ്യാഭ്യാസ യോ​ഗ്യതയുള്ളയാളാണ് ഹറൂൺ വാനി. കത്ര സർവകലാശാലയിൽനിന്ന് എംബിഎ ബിദുരം പൂർത്തിയാക്കിയ വാനി സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്നു. ഇതിനിടെ ജോലി രാജിവച്ച് വാനി ഹിസ്ബുള്‍ മുജാഹിദീനിൽ ചേരുകയായിരുന്നുവെന്നാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.

ദോഡയിലെ എജിനീയറായ ​ഗുലാം അബ്ബാസ് വാനിയുടെ ഏട്ടുമക്കളിൽ ഒരാളാണ് വാനി. വാനിയുടെ നാല് സഹോദരൻമാരും മൂന്ന് സഹോദരിമാരും ഉയർന്ന വി​ദ്യാഭ്യാസ യോ​ഗ്യതയുള്ളവരാണ്. പഠനത്തിൽ മികച്ച നിലവാരം പുലർത്തിയിരുന്നയാളായിരുന്നു വാനിയെന്ന് ബന്ധുക്കൾ പറഞ്ഞു. 2018ൽ എകെ47 പിടിച്ച് നിൽക്കുന്ന ചിത്രമുൾപ്പടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയായിരുന്നു വാനി ഹിസ്ബുളിൽ ചേർന്നെന്ന വാർത്ത പുറത്തുവരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (3 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (16 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (25 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (30 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (3 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

Malayali Vartha Recommends