വിഷം നൽകി കൊല്ലാൻ ശ്രമിച്ചു; ശ്രമം പരാജയപ്പെട്ടതോടെ ഭാര്യയെ കൊല്ലാൻ അടുത്ത പദ്ധതി; ഗർഭിണിയെ കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ; കാരണം ഞെട്ടിക്കുന്നത്

ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്. കൊല്ലാൻ പദ്ധതിയിട്ടത് ഭാര്യയുടെ സഹോദരിയെ സ്വന്തമാക്കാൻ. വീട്ടിൽ കവർച്ച ആസൂത്രണം ചെയ്തായിരുന്നു ഇയാൾ ഭാര്യയെ കൊല്ലാൻ പദ്ധതിയിട്ടത്. ഗാസിയാബാദിലാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. വീട്ടിൽ നടന്ന കവർച്ച ശ്രമത്തിനിടെ ഇയാളുടെ ഭാര്യ കൊല്ലപ്പെട്ടിരുന്നു. ഭാര്യ മരിക്കുന്നതോടെ തന്‍റെ മക്കളെ നോക്കാനെന്ന പേരില്‍ ഭാര്യാ സഹോദരിയെ ഒപ്പം നിര്‍ത്താനായിരുന്നു ഇയാളുടെ പദ്ധതി. ഭാര്യയ്ക്ക് വിഷം നല്‍കി കൊല്ലാന്‍ ആദ്യം ശ്രമിച്ചിരുന്നു. പ്രദേശത്തെ രണ്ട് വൈദ്യന്‍മാര്‍ക്ക് പണം നല്‍കി. എന്നാൽ അത് വിജയം കണ്ടില്ല.
കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ 100 ലേറെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചായിരുന്നു പൊലീസ് തെളിവ് കണ്ടെത്തിയത്. ഭാര്യയെക്കൊല്ലാന്‍ ആസിഫ് മൂന്ന് പേരോട് സംസാരിക്കുന്നത് കണ്ടെത്തുകയുണ്ടായി. ഭാര്യാസഹോദരിയുമായി ബന്ധമുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് ഭാര്യയെ കൊല്ലാന്‍ പദ്ധതിയിട്ടതെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി. ഇയാളിപ്പോള്‍ ആശുപത്രിയിലാണ്.
https://www.facebook.com/Malayalivartha























