നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകും... പ്രതികളിലൊരാളായ മുകേഷ് കുമാർ സമർപ്പിച്ചിരിക്കുന്ന ദയാഹർജിയിൽ തീരുമാനമായ ശേഷം പുതിയ വാറണ്ട് പുറപ്പെടുവിക്കേണ്ടി വരുമെന്നതിനാലാണ് ഇത്

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകും. പ്രതികളിലൊരാളായ മുകേഷ് കുമാർ സമർപ്പിച്ചിരിക്കുന്ന ദയാഹർജിയിൽ തീരുമാനമായ ശേഷം പുതിയ വാറണ്ട് പുറപ്പെടുവിക്കേണ്ടി വരുമെന്നതിനാലാണ് ഇത് . മരണ വാറണ്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള മുകേഷ് സിംഗിന്‍റെ ഹർജി പരിഗണിക്കവേയാണ് ഇക്കാര്യമറിയിച്ചത്. മരണ വാറണ്ട് നടപ്പാക്കുന്നതിന് മുൻപ് ദയാഹർജിയിൽ തീരുമാനമുണ്ടായിരിക്കണമെന്നാണ് ജയിൽ ചട്ടം പറയുന്നത്
ജനുവരി 22 ന് വധശിക്ഷ നടപ്പാക്കാനാകില്ലെന്ന് ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതിയാണ് അറിയിച്ചിരിക്കുന്നത് . പ്രതികളുടെ മരണവാറന്റ് കോടതി സ്‌റ്റേ ചെയ്തു. ദയാഹര്‍ജി നിലനില്‍ക്കെ വധശിക്ഷ നടപ്പാക്കാനാകില്ല. ജയില്‍ അധികൃതരോട് പുതിയ തീയതി അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടു.
ദയാഹര്‍ജി തള്ളിയതിനു ശേഷം രണ്ടാഴ്ചത്തെ സമയം നല്‍കണമെന്ന സുപ്രീം കോടതി വിധി ഉണ്ട് . അതിനാൽ ഈ മാസം 22 ന് വധശിക്ഷ നടപ്പാക്കാനാകില്ലെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍ ബുധനാഴ്ച കോടതിയെ അറിയി ച്ചിരുന്നു . ജസ്റ്റിസ് മന്‍മോഹന്‍, സംഗീത ദിന്‍ഗര സെഗാള്‍ എന്നിവരടങ്ങിയ ബെഞ്ചിനെയാണ് അറിയിച്ചത്.
ജനുവരി 7 നാണ് നിര്‍ഭയ നിര്‍ഭയ കേസിലെ പ്രതികളായ അക്ഷയ് സിങ്, പവന്‍ ഗുപ്ത, വിനയ് സിങ്, മുകേഷ് സിങ് എന്നിവരെ തൂക്കിലേറ്റാന്‍ മരണവാറന്റ് പുറപ്പെടുവിച്ചത്. ജനുവരി 22 ന് രാവിലെ 7 മണിക്ക് നാല് പേരെയും തൂക്കിലേറ്റുകയെന്നായിരുന്നു മരണ വാറന്റ്.ഇതാണ് ഇപ്പോൾ നീട്ടിയിരിക്കുന്നത്
https://www.facebook.com/Malayalivartha























