കൊലപാതകം ചെയ്തതായി ചാനല്‍ സ്റ്റുഡിയോയിലെത്തി വെളിപ്പെടുത്തിയ യുവാവിനെ സ്റ്റുഡിയോയിലെത്തി പോലീസ് അറസ്റ്റ് ചെയ്തു!

2010-ല്‍ ഒരു യുവതിയെ കൊന്നതിന് അറസ്റ്റിലായി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ആളായ മനീന്ദര്‍ ലൈവ് ചാനല്‍ പരിപാടിക്കിടെ, മറ്റൊരു കൊലപാതകം നടത്തിയെന്ന് കുറ്റസമ്മതം നടത്തുകയായിരുന്നു.
സരബ്ജിത്ത് കൗര്‍ എന്ന 27-കാരിയായ നഴ്‌സിനെയാണ് മനീന്ദര്‍ ന്യൂഇയര്‍ രാത്രിയില്‍ കൊന്നത്. സറബ്ജിത്തിനെ വിവാഹം കഴിക്കാന്‍ താന്‍ അതിയായി ആഗ്രഹിച്ചിരുന്നതായി മനീന്ദര്‍ പറഞ്ഞു. എന്നാല്‍ രണ്ടുപേരും വ്യത്യസ്ത മതവിഭാഗമായിരുന്നതിനാല്‍ അതിന് സരബ്ജിത്തിന്റെ വീട്ടുകാര്‍ക്ക് ഇഷ്ടമില്ലായിരുന്നു.
തനിക്ക് സര്‍ക്കാര്‍ ജോലിയില്ലെന്ന് , വിവാഹത്തിന് സമ്മതിക്കാതിരിക്കുവാന്‍ കാരണമായി സരബ്ജിത്തിന്റെ വീട്ടുകാര്‍ പറയുമായിരുന്നുവെന്നും മനീന്ദര്‍ പറഞ്ഞു. കൂടാതെ മറ്റൊരാളുമായി സരബ്ജിത്ത് അടുപ്പമാണെന്ന സംശയവും കൊലപാതകത്തിലേക്ക് വഴിവച്ചു.
മനീന്ദറിനൊപ്പം ന്യൂഇയര്‍ ആഘോഷിക്കാന്‍ ഹോട്ടല്‍ മുറിയില്‍ സരബ്ജിത്ത് വന്നിരുന്നു. ഇവിടെ വച്ച് ഇരുവരും തമ്മില്‍ നടന്ന വാക്ക് തര്‍ക്കം കൊലപാതകത്തിന് വഴിവയ്ക്കുകയായിരുന്നു. മനീന്ദര്‍ സ്റ്റുഡിയോയിലുണ്ടെന്ന് വിവരം ലഭിച്ച പോലീസ് ഉടന്‍ തന്നെ ഇവിടെയെത്തി ഇയാളെ അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha























