സഹപാഠിയെ കുത്തിയ പതിനാറുകാരൻ പിടിയിൽ; കുത്തിയത് കളിയാക്കി ചിരിച്ചതിന്

കളിയാക്കി ചിരിച്ചതിന്റെ പേരിൽ സഹപാഠിയെ വിദ്യാർത്ഥിയും കൂട്ടുകാരും ചേർന്ന് കുത്തിപ്പരിക്കേൽപ്പിച്ചു.ബെംഗളൂരു ബസവേശ്വര നഗറിലെ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് സ്‌കൂളിലെ ഉച്ച ഭക്ഷണ സമയത്ത് വിദ്യാർത്ഥിയെ കുത്തിയത്. കുത്തുകേസിൽ പതിനാറുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.
ദിവസങ്ങൾക്ക് മുൻപ് സ്‌കൂളിൽ നിന്നും ഗോവയിലേക്ക് വിനോദയാത്ര പോയ സമയത്തെ സംഭവമാണ് വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിക്കാൻ പ്രേരണയായത്. ഗോവയിലെ ടൂർ സമയത്ത് തിരയിൽ പെട്ട വിദ്യാർത്ഥി വീണപ്പോൾ സഹപാഠി കളിയാക്കി ചിരിച്ചു. ഇതിൽ വിദ്യാർത്ഥി പ്രകോപിതനായിരുന്നു. ഇതിനുശേഷം ക്ലാസ്സിലെ പെൺകുട്ടികൾ അടക്കമുള്ളവർ കളിയാക്കി ചിരിക്കുക കൂടിയായപ്പോൾ വിദ്യാർത്ഥി കൂടുതൽ പ്രകോപിതനാകുകയും സഹപാഠിയെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























