ജമ്മു കശ്മീരില്‍ സൈനികന്‍ മഞ്ഞിടിച്ചിലില്‍ മരിച്ചു; മഞ്ഞിനടിയില്‍ പെട്ട മറ്റു മൂന്ന് പേരേ രക്ഷപ്പെടുത്തി

ജമ്മു കശ്മീരില്‍ സൈനികന്‍ കനത്ത മഞ്ഞിടിച്ചിലില്‍ മരിച്ചു. ദ്രാസ് മേഖലയില്‍ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. നാല് പേരടങ്ങിയ ജവാന്‍മാരുടെ സംഘം മഞ്ഞില്‍ കുടുങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. മഞ്ഞിനടിയില്‍ പെട്ട മറ്റു മൂന്ന് സൈനികരെ രക്ഷപ്പെടുത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുത്ത ശൈത്യമാണ് ജമ്മു കാശ്മീരിൽ. ചൊവ്വാഴ്ച ജമ്മുകശ്മീരിലുണ്ടായ കനത്ത മഞ്ജു വീഴ്ചയിൽ മൂന്ന് സൈനികര്‍ ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ചിരുന്നു.വടക്കന്‍ ജമ്മുകശ്മീരിലെ കുപ്‍വാര ബാരാമുള്ള ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇപ്പോഴും കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. കുപ്‍വാരയില്‍ മച്ചില്‍ സെക്ടറില്‍ വിന്യസിച്ചിരുന്ന സൈനികരാണ് മരിച്ചത്.
സോന്മാര്‍ഗില്‍ ഉണ്ടായ മഞ്ഞിടിച്ചിലിൽ അഞ്ച് നാട്ടുകാര്‍ കൊല്ലപ്പെട്ടിരുന്നു.രാത്രി നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ നാല് നാട്ടുകാരെ രക്ഷപ്പെടുത്തിയെന്ന് സൈനികർ അറിയിച്ചു. കഴിഞ്ഞ 48 മണിക്കൂറിലായി ജമ്മുകശ്‍മീരിലെ വിവിധ ഇടങ്ങളില്‍ ശക്തമായ മഞ്ഞുവീഴ്ചയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞയാഴ്‍ച ബാരാമുള്ളയില്‍ ഉണ്ടായ മഞ്ഞിടിച്ചില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. മേഖലയിലെ ഗതാഗതസംവിധാനത്തെയും മഞ്ഞുവീഴ്ച കാര്യമായി ബാധിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha























