പ്രതിമയ്ക്കായി തകര്‍ക്കുന്നത്... മഹാരാഷ്ട്രയില്‍ പുതുതായി നിര്‍മാണം പുരോഗമിക്കുന്ന അബേദ്കര്‍ പ്രതിമയുടെ ഉയരം വീണ്ടും വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ തീരുമാനം; അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ അംബേദ്കര്‍ പ്രതിമയുടെ നിര്‍മാണം പൂര്‍ത്തീകരിക്കും

പ്രതിമ കൊണ്ട് പട്ടിണി മാറുമോ എന്ന ചോദ്യം ബാക്കിയാക്കി മഹാരാഷ്ട്രയില്‍ പുതുതായി നിര്‍മാണം പുരോഗമിക്കുന്ന അബേദ്കര്‍ പ്രതിമയുടെ ഉയരം വീണ്ടും വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ തീരുമാനം. പ്രതിമയുടെ ഉയരം 100 അടികൂടി വര്‍ധിപ്പിക്കാനുളള മുംബൈ മെട്രോപൊളിറ്റന്‍ വികസന അതോറിറ്റിയുടെ നിര്‍ദ്ദേശം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് അംഗീരിച്ചത്.
ഇന്ത്യയുടെ ഭരണഘടന ശില്‍പിയായ ഡോ. ബിആര്‍ അബേദ്കറോടുള്ള ആദരസൂചകമായി 250 അടി ഉയരത്തിലുള്ള പ്രതിമ നിര്‍മിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്, ഇതാണിപ്പോള്‍ 350 അടിയായി ഉയര്‍ത്തിയത്. ഇതിനൊപ്പം പ്രതിമയുടെ തറ ഉയരം 100 അടി കൂടി ചേരുമ്‌ബോള്‍ ആകെ 450 അടി ഉയരത്തിലാണ് അംബോദ്കര്‍ പ്രതിമ സ്ഥാപിക്കുക. ദാദറിലെ ഇന്ദു മില്‍ പ്രദേശത്താണ് പ്രതിമയുടെ നിര്‍മാണം പുരോഗമിക്കുന്നത്.
ഉയരം വര്‍ധിപ്പിച്ചതിലൂടെ ആകെ 1100 കോടി രൂപയുടെ ചിലവാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ നിശ്ചയിച്ച 350 അടി ഉയരപ്രകാരം മുന്‍ സര്‍ക്കാര്‍ 700 കോടി രൂപയായിരുന്നു പദ്ധതിക്കായി കണക്കാക്കിയിരുന്നത്.
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ അംബേദ്കര്‍ പ്രതിമയുടെ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ നടത്തിയ പോലെ രാഷ്ട്രീയക്കളിക്ക് ഞങ്ങളില്ല. അംബേദ്കര്‍ പ്രതിമ നിര്‍മിക്കുമെന്ന് ഉറപ്പ് പറഞ്ഞവരാണ് മുന്‍സര്‍ക്കാര്‍. എന്നാല്‍ ഇതിനായി കേവലം ഭൂമീപൂജ മാത്രമാണ് അവര്‍ നടത്തിയതെന്നും അജിത് പവാര്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha























