നിര്‍ഭയ കേസ് പ്രതി മുകേഷ് സിങ്ങിന്റെ ദയാഹര്‍ജി തള്ളി...ഇന്ന് 3.30–ന് വധശിക്ഷ സംബന്ധിച്ച റിപ്പോർട്ട് പരിഗണിക്കും...

രാഷ്ട്രപതി നിര്‍ഭയ കേസ് പ്രതി മുകേഷ് സിങ്ങിന്റെ ദയാഹര്‍ജി തള്ളി. ദയാഹർജി തള്ളണമെന്ന് രാഷ്ട്രപതിയോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ശുപാര്‍ശ ചെയ്തിരുന്നു. മുകേഷ് സിങ്ങിന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു.. ഇതിന് പിന്നാലെയാണ് ദയാഹര്‍ജി നൽകിയത്. ദയാഹര്‍ജി തള്ളണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു.
വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് മുകേഷ് സിങ് നല്‍കിയ ഹര്‍ജി ഡല്‍ഹി പട്യാല ഹൗസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഡൽഹി അഡിഷണൽ മജിസ്ട്രേറ്റ് കോടതി ഇന്ന് 3.30–ന് വധശിക്ഷ സംബന്ധിച്ച റിപ്പോർട്ട് പരിഗണിക്കും. തീഹാർ ജയിൽ അധികൃതർ ആണ് റിപ്പോർട്ട് സമർപ്പിക്കുന്നത്
വധശിക്ഷയുമായി ബന്ധപ്പെട്ട ഡമ്മി പരിശോധന വരെ കഴിഞ്ഞതാണ്
https://www.facebook.com/Malayalivartha























